Saturday September 22nd, 2018 - 10:34:pm
topbanner

പൂരത്തിന് ഉപാധികളോടെ വെടിക്കെട്ട് നടത്താം

rajani
പൂരത്തിന് ഉപാധികളോടെ വെടിക്കെട്ട് നടത്താം

ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തിന് ഉപാധികളോടെ വെടിക്കെട്ട് നടത്താന്‍ കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം അനുമതി നല്കി.ഗുണ്ട്, അമിട്ട്, ഓലപ്പടക്കം, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഡൈനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.

എക്സ്പ്ലോസീവ് വിഭാഗത്തിന്റെ തീരുമാനത്തില്‍ പൂരം നടത്തിപ്പുകാരായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് തൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വെടിക്കെട്ട് ഒഴിവാക്കി പൂരം ചടങ്ങ് മാത്രമാക്കുകയാണെങ്കില്‍ കുടമാറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഇലഞ്ഞിത്തറമേളം ഉണ്ടാകില്ലെന്നും പാറമേക്കാവ് വ്യക്തമാക്കിയിരുന്നു. വെടിക്കെട്ട് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നടന്ന കൊടിയേറ്റം പാറമേക്കാവ് ചടങ്ങ് മാത്രമായാണ് നടത്തിയത്.

English summary
thrissur pooram central government permission for firework
topbanner

More News from this section

Subscribe by Email