Saturday September 22nd, 2018 - 8:36:pm
topbanner

പൂരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം

NewsDesk
പൂരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം

തൃശൂര്‍: പൂരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. തെക്കേ ഗോപുരനടയ്ക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള പ്രത്യേക സ്റ്റാന്‍ഡിന് മുകളില്‍നിന്ന് പൂരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കുടമാറ്റം അവസാനിച്ചതോടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു ചിലര്‍ ചെരുപ്പും കല്ലും കുപ്പികളുമെല്ലാം വലിച്ചെറിയുകയായിരുന്നു.

ഏറെക്കഴിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഈസമയം സ്റ്റാന്‍ഡിലുണ്ടായിരുന്ന ദേശീയ ചാനലുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിനിധികള്‍ പോലീസെത്തിയ ശേഷമാണ് താഴെയിറങ്ങിയത്. ആന എഴുന്നള്ളിപ്പിനും കരിമരുന്നു പ്രയോഗത്തിനുമെതിരെ ചില ചാനലുകള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.

ഇതില്‍ പ്രകോ പിതരായവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. നേരത്തെ കലക്ടര്‍ വിളിച്ച മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ ക്യാമറമാന്മാര്‍ക്കുള്ള സ്റ്റാന്‍ഡിനരികെ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കൊച്ചിയില്‍ കായലില്‍ വീണ് പുതുമുഖ നടിക്ക് പരുക്ക്

 

Read more topics: thrissur pooram, media
English summary
thrissur pooram 2016 people attack against media people
topbanner

More News from this section

Subscribe by Email