Sunday November 18th, 2018 - 10:02:pm
topbanner

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

NewsDesk
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

തൃശൂര്‍: പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന സനില്‍ കെ ജെയിംസി(35)ന് 40 വര്‍ഷത്തെ തടവ് ശിക്ഷ.ൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഇരയ്ക്ക് 3 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചിട്ടുണ്ട്.

2014 ഏപ്രിലിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്തു പന്ത്രണ്ടുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു എന്നാണു കേസ്. പട്ടികജാതിക്കാരിയായ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.

സ്‌കൂളില്‍ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി തനിക്കു നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാണ് സനിലിനെ പിന്നീട് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് കൂട്ടുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും പാസ്റ്റര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തായത്.

തളിപ്പറമ്പ; നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പള്ളിയിലെ ഗായകന്‍ അറസ്റ്റില്‍

കോലി ആമിറിനെ പുകഴ്ത്തി; പാക്കിസ്ഥാനില്‍ ടിവി തകര്‍ത്ത് പ്രതിഷേധം

രാഷ്ട്രീയ ഇടപെടല്‍; പോലീസ് കസ്റ്റഡിയില്‍ മാംഗോ ഫോണ്‍ ഉടമകള്‍ ലോഞ്ചിങ്ങിനെത്തി

വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

Read more topics: thrissur, pastor, court
English summary
thrissur pastor sanil k james sentenced 40 years
topbanner

More News from this section

Subscribe by Email