Thursday September 20th, 2018 - 12:22:am
topbanner
Breaking News

യുവാവിന്റെ ഞരമ്പ് രോഗത്തിന് പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ 'ചികിത്സ' നല്‍കി : കണ്ണടച്ച് ഒരു നമ്പറില്‍ വിളിച്ചു, കേരളത്തിന്റെ തലസ്ഥാനത്തുനിന്നുള്ള കോള്‍ എത്തിയത് സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലും......

NewsDesk
യുവാവിന്റെ ഞരമ്പ് രോഗത്തിന് പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ 'ചികിത്സ' നല്‍കി : കണ്ണടച്ച് ഒരു നമ്പറില്‍ വിളിച്ചു, കേരളത്തിന്റെ തലസ്ഥാനത്തുനിന്നുള്ള കോള്‍ എത്തിയത് സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലും......

തൃശൂര്‍: മൊബൈല്‍ ഫോണില്‍നിന്ന് വിരലുകള്‍ക്ക് വിശ്രമം നല്‍കാത്ത യുവാവ് കണ്ണടച്ച് ഒരു നമ്പറില്‍ വിളിച്ചു. കേരളത്തിന്റെ തലസ്ഥാനത്തുനിന്നുള്ള കോള്‍ എത്തിയത് സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലും. പെണ്‍ശബ്ദം കേട്ട യുവാവ് പിന്നെ കോരിത്തരിച്ചു.

എന്നാലും തെറ്റി വിളിച്ചതാണെന്നും ഒരു 'സോറി'യും പറഞ്ഞ് നിര്‍ത്തി. പിന്നെ തെറ്റി വിളിക്കല്‍ ആവര്‍ത്തിച്ചു. തൃശൂരിലെ വാടാനപ്പള്ളിയിലാണ് പെണ്‍കുട്ടിയുടെ വീടെന്നും ഇതിനിടെ ഇയാള്‍ മനസിലാക്കി. സൗഹൃദ സംഭാഷണത്തില്‍ നിന്ന് യുവാവിന്റെ രോഗം ഞരമ്പിന്റേതാണെന്ന് തിരിച്ചറിയാന്‍ പെണ്‍കുട്ടിക്ക് ഏറെ താമസിക്കേണ്ടി വന്നില്ല.

ഇനി വിളിക്കരുതെന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ യുവാവിന് ശൃംഗാരം കൂടുകയായിരുന്നു. മറ്റാരും
അറിയില്ലെന്നും ഒരു ഇണയായിക്കൂടെയെന്നുമായിരുന്നു യുവാവിന്റെ ഭാഷ്യം. അസ്വസ്ഥയായ യുവതി ഒടുവില്‍ അയാളോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞു.

കേള്‍ക്കേണ്ട താമസം തിരുവനന്തപുരത്തുനിന്നും യുവാവ് വണ്ടി കയറി വാടാനപ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ ബസിറങ്ങിയ ഉടനെ പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ കൈയോടെ പിടികൂടി. അവരുടെ കൈപ്രയോഗത്തിന്റെ ശക്തി കൂടിയപ്പോഴാണ് ആങ്ങളമാര്‍ പറഞ്ഞിട്ടാണ് പെണ്‍കുട്ടി തന്നെ വിളിച്ചുവരുത്തിയതെന്ന് യുവാവിന് മനസിലാക്കാന്‍ കഴിഞ്ഞത്.

Read more topics: thrissur, mobile, Girl,
English summary
thrissur mobile phone harassment Girl brother treated
topbanner

More News from this section

Subscribe by Email