Sunday November 18th, 2018 - 3:05:am
topbanner

തൃശൂര്‍ മാനസികരോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ നഗ്നരാക്കി സെല്ലിലിടുന്നു

NewsDesk
തൃശൂര്‍ മാനസികരോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ നഗ്നരാക്കി സെല്ലിലിടുന്നു

തൃശ്ശൂര്‍: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ജീവനക്കാരുടെ പീഡനം. രോഗികളെ നഗ്നരാക്കിയും പ്രാകൃത ശിക്ഷാ മുറകള്‍ നല്‍കിയും മറ്റും ജീവനക്കാര്‍ പീഡിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

രോഗികളായ പെണ്‍കുട്ടികളെ ഉള്‍പ്പെടെയുള്ളവരെ നഗ്നരാക്കി സെല്ലി പൂട്ടിയിടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പാട്ടുപാടി എന്ന കുറ്റത്തിന് നാലുദിവസമാണ് ഒരാളെ പൂര്‍ണ്ണ നഗ്നനാക്കി സെല്ലില്‍ അടച്ചത്. ആത്മഹത്യക്കു ശ്രമിച്ചതിനാണ് മറ്റൊരാളുടെ വസ്ത്രങ്ങള്‍ ഊരിമാറ്റിയത്.

പീഡനം സംബന്ധിച്ച് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല.

ആത്മഹത്യാ പ്രവണതയുള്ളവര്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതെന്ന ന്യായമാണ് അധികൃതര്‍ നിരത്തുന്നത്. എന്നാല്‍, അത്തരക്കാര്‍ക്ക് നല്‍കാനുള്ള വസ്ത്രങ്ങളുണ്ട് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജയിലില്‍ പോലും വസ്ത്രത്തിന്റെ കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്ളപ്പോഴാണ് രോഗത്തിന്റെ പേരില്‍ ഈ പീഡനം അരങ്ങേറുന്നത്.

English summary
thrissur govt mental health centre treats inmates like animals
topbanner

More News from this section

Subscribe by Email