Friday March 22nd, 2019 - 9:53:am
topbanner
topbanner

ആർ എസ് എസ് പീഡനകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ പരാതി ഡി ജി പി നിരസിച്ചു

Aswani
ആർ എസ് എസ് പീഡനകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ പരാതി ഡി ജി പി നിരസിച്ചു

തൃശൂർ: മംഗലാപുരത്ത് ആർ എസ് എസ് പീഡനത്തിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ പരാതി ഡി ജി പി സ്വീകരിച്ചില്ലെന്ന് പരാതി. കർണാടകയിൽ കേസ് ഉള്ളതിനാൽ കേരളത്തിൽ കേസ് എടുക്കാനാവില്ലെന്നു ഡി ജി പി അറിയിച്ചെന്നും ഇതിനായി ഹൈ കോടതിയെ സമീപിക്കുമെന്നും പെൺകുട്ടി വ്യക്തമാക്കി.

തൃശൂർ സ്വദേശി അഞ്ജലി പ്രകാശാണ് രാവിലെ ഡി ജി പി യെ കണ്ടു പരാതി നല്കാൻ എത്തിയത്. ആർ എസ് എസ്- ബി ജെ പി സഹായത്തോടെ അമ്മയും ബന്ധുക്കളും തന്നെ പീഡന കേന്ദ്രത്തിൽ എത്തിച്ചുവെന്നും അമൃത ആശുപത്രിയിലെ ഡോക്ടർ തനിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സർട്ടിഫിക്കറ്റ് നൽകിയെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ കർണാടകയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പരാതി സ്വീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു ഡി ജി പി യുടെ നിലപാട്.

ഇനി ഹൈ കോടാതിയെ സമീപിക്കാനാണ് അഞ്ജലിയുടെ തീരുമാനം.മംഗലാപുരത്തെ കോടതിയിൽ നിന്നും അഞ്ജലിയുടെ സംരക്ഷണം ഏറ്റുവാങ്ങിയ അമ്മാവനും ഭാര്യയ്ക്കും മകൾക്കുമൊപ്പമാണ് അഞ്ജലി ഡിജിപിയെ കാണാനെത്തിയത്. എന്‍സിഎച്ച്ആര്‍ഒ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

Viral News

Read more topics: women, rss, mangalore,
English summary
The DGP rejected the complaint of the girl who escaped from the RSS rape center
topbanner

More News from this section

Subscribe by Email