Friday August 23rd, 2019 - 10:17:am
topbanner
topbanner

കോണ്‍ഗ്രസിനെതിരേ 'പോസ്റ്റര്‍' വിപ്ലവം: തെറ്റിനെതിരേ പ്രതിഷേധിച്ചവരെ പുറത്താക്കുന്നത് എന്തിനാണെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ തൃശൂര്‍ ഡി.സി.സി. ഓഫീസിന് മുന്നിലും വ്യാപക പോസ്റ്ററുകള്‍

NewsDesk
കോണ്‍ഗ്രസിനെതിരേ 'പോസ്റ്റര്‍' വിപ്ലവം: തെറ്റിനെതിരേ പ്രതിഷേധിച്ചവരെ പുറത്താക്കുന്നത് എന്തിനാണെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ തൃശൂര്‍ ഡി.സി.സി. ഓഫീസിന് മുന്നിലും വ്യാപക പോസ്റ്ററുകള്‍

തൃശൂര്‍: തെറ്റിനെതിരേ പ്രതിഷേധിച്ചവരെ പുറത്താക്കുന്നത് എന്തിനാണെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വ്യാപക പോസ്റ്ററുകള്‍. തൃശൂര്‍ ഡി.സി.സി. ഓഫീസിന് മുന്നിലും മറ്റുപലയിടത്തുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എം.എം. ഹസനുമെതിരേയാണ് പോസ്റ്ററുകള്‍. തെറ്റുപറ്റിയെന്ന് ചാണ്ടിയും ചെന്നിയും ഹസനും പറയുമ്പോള്‍ തെറ്റിനെതിരെ പുറത്താക്കുന്നതെന്തിന് എന്നാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിലെ പ്രധാന ചോദ്യം.

എ.കെ. ആന്റണിക്കെതിരേ പ്രസ്താവന കൊടുത്ത യൂത്ത് നേതാവിനെതിരെ നടപടി വേണ്ടെന്നു പറഞ്ഞ ആന്റണിയുടെ നിലപാടല്ലേ കോണ്‍ഗ്രസിന്റെ ജനാധിപത്യമെന്നും ചോദ്യമുണ്ട്. കള്ളന്‍മാര്‍ ചോദ്യം ചെയ്യുന്നവരെ ഭയക്കുകയാണെന്നും അവര്‍ക്കു വീണ്ടും ആ പണി ചെയ്യണമെന്നും കക്കാത്ത എ.കെ. ആന്റണിക്ക് പ്രസ്ഥാനത്തിന്റെ നന്മയാണ് ആവശ്യമെന്നും പോസ്റ്ററില്‍ പറയുന്നു.

ഇന്ന് രാവിലെയാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച തര്‍ക്കവും വാദപ്രതിവാദവും പരസ്യപ്രസ്താവനകളും അവസാനിക്കുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ഈ പോസ്റ്ററുകള്‍.

Read more topics: thrissur, dcc office, poster,
English summary
thrissur dcc office area poster against oommen chandy
topbanner

More News from this section

Subscribe by Email