Sunday July 22nd, 2018 - 7:57:pm
topbanner
Breaking News

ചുണ്ണാമ്പിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കൊലപാതകം: മുടിയന്‍ സാഗര്‍ അറസ്റ്റില്‍, മുംബൈയിലേക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്

NewsDesk
ചുണ്ണാമ്പിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കൊലപാതകം: മുടിയന്‍ സാഗര്‍ അറസ്റ്റില്‍, മുംബൈയിലേക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്

തൃശൂര്‍: ചുണ്ണാമ്പിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നു നടന്ന വിജയന്‍ കൊലപാതകത്തില്‍ താണിശ്ശേരി പാവടി പാലം മുടിയന്‍ സാഗര്‍ എന്നറിയപ്പെടുന്ന സാഗര്‍(26)നെ ഇരിങ്ങാലക്കുട സി.ഐ: എം.കെ. സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു.

ചെട്ടിപ്പറമ്പിലെ കനാല്‍ ബേസിലെ വീട്ടില്‍ രാത്രിയില്‍ അതിക്രമിച്ചു കയറി വിജയനെ വെട്ടിക്കൊല്ലുന്നതിന് ഗുണ്ടാത്തലവന്‍ രഞ്ജുവിന് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയതിനും പ്രതികളെ സംഭവസ്ഥലത്തെത്തിക്കുകയും കൃത്യത്തിനുശേഷം രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മുംബൈയിലേക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിനു സമീപമുള്ള ഒളിസങ്കേതത്തില്‍നിന്നാണ് പിടികൂടിയത്. പ്രതികളുടെ െകെയില്‍നിന്നും വടിവാളുകളും കഠാരയും വിദേശ നിര്‍മിത തോക്കും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. 

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തോക്ക് കൈമാറിയത് മുടിയന്‍ സാഗര്‍ ആണെന്ന് കണ്ടെത്തിയത്. ഗുണ്ടാസംഘത്തിന് നല്‍കിയ അമ്പതിനായിരത്തോളം രൂപ വിലയുള്ള തോക്ക് അയല്‍ സംസ്ഥാനത്തുനിന്നു വാങ്ങിയതാണെന്നു പ്രതി പോലീസിനോട് പറഞ്ഞു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡിെവെ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ എസ.്‌ഐ. കെ.എസ്. സുശാന്ത്, അനീഷ് കുമാര്‍, മുരുകേഷ് കടവത്ത്, സുജിത്ത് കുമാര്‍, എ.കെ. മനോജ്, അനൂപ് ലാലന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Read more topics: thrissur, Murder, arrested,
English summary
thrissur Murder Sagar arrested after attempting to escape Mumbai
topbanner

More News from this section

Subscribe by Email