Monday October 22nd, 2018 - 4:56:am
topbanner
Breaking News

തടവറയ്ക്കുള്ളിലെ ഫ്രീഡം

Aswani
തടവറയ്ക്കുള്ളിലെ ഫ്രീഡം

തൃശൂർ :   ജയിൽ അന്തേവാസികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനും ശിക്ഷാ കാലാവധിയ്ക്കു ശേഷം സാധാരണ ജീവിതം നയിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു മുള്ള കലാപ്രകടനത്തിന് അവസരമൊരുക്കുന്നതിന് ആരംഭിച്ച ഫ്രീഡം മെലഡി എഫ്.എം റേഡിയോയുടെ സ്വിച്ച് ഓൺ കർമ്മം കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. അന്തേവാസികളുടെ സർഗ്ഗശേഷി അവതരിപ്പിക്കുന്നതിന് എഫ്.എം റേഡിയോയിലൂടെ കഴിയും. വൈകുന്നേരം 6 മുതൽ 7 വരെയാണ് പ്രക്ഷേപണം.

സെൻട്രൽ പ്രിസൺ & കറക്കഷണൽ ഹോം വിയ്യൂരും സ്റ്റേറ്റ് റിസോഴ്സ് സെൻറർ കേരളയുടേയും ആഭിമുഖ്യത്തിൽ അന്തേവാസിയ്ക്കായുള്ള സംയുക്ത തൊഴിൽ പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി നിർവ്വഹിച്ചു. നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷന്റെ സഹകരണത്തോടെ 15 പേർക്കാണ് പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകിയത്. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഒപ്റ്റിക് ഫൈബർ & സിസിടിവി സർവെയ് ലൻസ് എന്ന വിഷയത്തിൽ ഓൺലൈനാ യാ ണ് കോഴ്സ് പൂർത്തിയാക്കിയത്. കാലഹരണപ്പെട്ട കോഴ്സുകൾ നിർത്തി തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ പൂർത്തികരിച്ചതിന് 1.5 ലക്ഷം രൂപ ചെലവഴിച്ചു. 2017-18 സാമ്പത്തിക വർഷം തൊഴിൽ പരിശീലനത്തിന് 13 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത് എന്നും മന്ത്രി അറിയിച്ചു. 60 സെന്റ് സ്ഥലത്ത് കരനെൽ കൃഷിക്ക് മന്ത്രി വിത്തു വിതച്ചു. ജയിലിൽ പുതുതായി ഉൽപ്പാദിപ്പിക്കുന്ന സോപ് പൗഡർ, ഹാന്റ് വാഷ്, ഡിഷ് വാഷ്, ചിക്കൻ ഫ്രൈ എന്നിവ മന്ത്രി പുറത്തിറക്കി.

തടിയിലുള്ള കളിപ്പാട്ടങ്ങളും ചിരട്ടയിലുള്ള കൗതുകവസ്തുക്കളും ജയിലിൽ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച സൂപ്രണ്ട് എം.കെ.വിനോദ് കുമാർ പറഞ്ഞു. സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഡയറക്ടർ ഡോ.എൻ.ബി.സുരേഷ് കുമാർ, ജയിൽ അഡ്വൈസറി ബോർഡ് അംഗം പ്രദീപ് കുമാർ, ജെ എസ് എസ് ഡയറക്ടർ സുധ, വെൽഫെയർ ഓഫീസർമാരായ ഒ.ജെ.തോമസ്, സജി സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.

English summary
freedom in jail
topbanner

More News from this section

Subscribe by Email