Thursday November 15th, 2018 - 7:37:am
topbanner

മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ തറച്ചമീന്‍മുള്ള് ശസ്ത്രക്രീയയിലൂടെ പുറത്തെടുത്തു

rajani v
മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ തറച്ചമീന്‍മുള്ള് ശസ്ത്രക്രീയയിലൂടെ പുറത്തെടുത്തു

തിരുവനന്തപുരം: മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ ആഴ്ന്നിറങ്ങിയ മീന്‍മുള്ള ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്‍- ആതിര ദന്പതികളുടെ മകള്‍ ആരുഷിയുടെ ശ്വാസനാളത്തിലാണ് രണ്ട് മാസം മുമ്പ് മീന്‍മുള്ള് തറച്ചത്. ശ്വാസംമുട്ടല്‍, ശ്വസിക്കുമ്‌ബോള്‍ ശബ്ദം വരിക എന്നീ ബുദ്ധിമുട്ടുകളുമായാണ് ആരുഷിയെ കൊല്ലത്തെ ആശുപത്രികളില്‍ എത്തിച്ചത്. തൊണ്ടയിലെ അണുബാധയാകാം പ്രശ്‌നമെന്ന നിഗമനത്തിലാണ് അവിടത്തെ ഡോക്ടര്‍മാര്‍ ആരുഷിയെ ചികിത്സിച്ചത്.

എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും അസുഖം കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് കൊല്ലത്തേയും തിരുവനന്തപുരത്തേയും പ്രശസ്തമായ പല സ്വകാര്യ ആശുപത്രികളേയും സമീപിച്ചെങ്കിലും കുട്ടി ഗുരുതരമായ അവസ്ഥയിലേക്ക് മാറുകയായിരുന്നു. ശ്വാസംമുട്ടല്‍ ഗുരുതരമായതോടെ കുട്ടിയെ എസ്എടിയില്‍ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് പതിനാറിനാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വിശദമായ പരിശോധനയില്‍ കുട്ടിക്ക് ശ്വാസോഛ്വാസത്തിന് തടസമുള്ളതായി കണ്ടെത്തി.

തുടര്‍ന്നാണ് എക്‌സറേ പരിശോധനയില്‍ ശ്വാസനാളത്തില്‍ എന്തോ ആഴത്തില്‍ തറച്ചിരിപ്പുണ്ടെന്ന് വ്യക്തമായത്. തറച്ചിരിക്കുന്ന വസ്തു പുറത്തെടുക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. പതിനേഴാം തീയതി കുട്ടിയ്ക്ക് അനസ്തീഷ്യ നല്‍കി ബ്രോങ്കോസ്‌കോപ്പി ചെയ്തപ്പോള്‍ വലിയ മീന്‍മുള്ളാണ് തറച്ചിരിക്കുന്നതെന്ന് മനസിലായി.

പിന്നാലെ ശസ്ത്രക്രിയ നടത്തി മീന്‍മുള്ള പുറത്തെടുക്കുകയായിരുന്നു.എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയുണ്ടാകാതിക്കാന്‍ കുട്ടിക്ക് പ്രത്യേക പരിചരണം ഏര്‍പ്പെടുത്തി. ചികിത്സകള്‍ക്ക് ശേഷം കുട്ടി ആശുപത്രി വിട്ടു.

 

 

Read more topics: three, years, old, babby, surgery
English summary
three years old babby surgery
topbanner

More News from this section

Subscribe by Email