Friday September 21st, 2018 - 5:49:am
topbanner
Breaking News

മൂന്നര വയസുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം

rajani v
മൂന്നര വയസുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം

കോഴിക്കോട്: കോഴിക്കോട് മൂന്നര വയസുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം. മുക്കം മണാശ്ശേരിയിലാണ് മൂന്നര വയസുകാരിയ്ക്ക് ദുരനുഭവം നേരിട്ടത്. കട്ടില്‍ കേടാക്കിയതിന് ഇരുമ്പു വടി ഉപയോഗിച്ചു കുട്ടിയെ പിതാവ് മര്‍ദിക്കുകയായിരുന്നു.

കുട്ടി അംഗന്‍വാടിയില്‍ എത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട സ്ഥിതിയില്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്നു പിതാവ് ജയകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണു കുട്ടിയുടെ മാതാവ് പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.

 

Read more topics: three, years, girl, father, beat
English summary
three years girl father beat
topbanner

More News from this section

Subscribe by Email