ആലപ്പുഴ: നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി കല്‍പ്പകവാടിയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
ബാബു (48) മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. അമ്പലപ്പുഴയിലെ അമ്പലത്തില്‍ ഉത്സവത്തിന് എത്തിയതായിരുന്നു ബാബുവും കുടുംബവും. തിരിച്ചുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ബാബുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല.