Thursday November 15th, 2018 - 12:06:am
topbanner

മാനദണ്ഡങ്ങള്‍ പാലിക്കാത്ത കേരളത്തിലെ മൂന്നു മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശന അനുമതി നിഷേധിച്ചു

rajani v
മാനദണ്ഡങ്ങള്‍ പാലിക്കാത്ത കേരളത്തിലെ മൂന്നു മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശന അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള അനുമതി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷേധിച്ചു. ഇടുക്കി മെഡിക്കല്‍ കൊളേജ്, പാലക്കാട് ഐഎംഎസ്, അടൂര്‍ ശ്രീ അയ്യപ്പാകൊളേജുകള്‍ക്കാണ് അനുമതി നിഷേധിച്ചത്.

മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗികരിക്കുകയായിരുന്നു.മൂന്ന് പുതിയ മെഡിക്കല്‍ കോളജുകളിലുള്‍പ്പടെ 9 മെഡിക്കല്‍ കോളേജിലെ 1600 സീറ്റുകളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നിഷേധിച്ചത്.

English summary
three medical college approval cancel
topbanner

More News from this section

Subscribe by Email