Thursday November 15th, 2018 - 10:24:pm
topbanner

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; മൂന്നുപേര്‍ക്ക് വെട്ടേറ്റു

Jikku Joseph
കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; മൂന്നുപേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. പച്ചക്കറി കടയുടമക്കും രണ്ടുജോലിക്കാര്‍ക്കും ഗുണ്ടാ ആക്രമണത്തില്‍ വെട്ടേറ്റു. പച്ചക്കറി നല്‍കാന്‍ താമസിച്ചതില്‍ പ്രകോപിതരായ ഗുണ്ടാസംഘം കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് മൂന്നു പേരെയും വെട്ടുകയായിരുന്നു.

കഴക്കൂട്ടം സ്വദേശിയായ കടയുടമ സെയ്ദ്, ജീവനക്കാരായ ഹമീദ്, മണിയന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തലക്ക് വെട്ടേറ്റ മണിയന്റെ  പരിക്ക് ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read more topics: three, hacked, kazhakkuttam
English summary
three hacked in kazhakkuttam
topbanner

More News from this section

Subscribe by Email