Tuesday November 13th, 2018 - 8:11:am
topbanner

കോട്ടയത്ത് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു; രണ്ട് പേരുടെ നില ഗുരുതരം

Jikku Joseph
കോട്ടയത്ത് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു; രണ്ട് പേരുടെ നില ഗുരുതരം

കോട്ടയം: പൊന്‍കുന്നും, ചിറക്കടവില്‍ മൂന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഞായറാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊന്‍കുന്നം ചിറക്കടവ് അമ്പലത്തിനു സമീപത്തുവെച്ചായിരുന്നു അക്രമം.

കാറിന്റെ ഹെഡ്ലൈറ്റ് ഡിം അടിച്ചില്ലെന്ന് കാരണം നിരത്തി അക്രമികള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് തട്ടി കയറുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കൈയ്യില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് മൂവരെയും വെട്ടി.

വെട്ടേറ്റവരെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമികള്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

വിഷ്ണുരാജ്, സാജന്‍, രഞ്ജിത്ത് എന്നിവരെയാണ് വെട്ടിയത്. വെട്ടേറ്റ വിഷ്ണുരാജിന്റെ കുടല്‍ പുറത്ത് ചാടി. വിഷ്ണുരാജിന്റെ ഭാര്യ വീട്ടിലേക്ക് പോകവെയായിരുന്നു അക്രമം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Read more topics: three, dyfi, workers, attacked, kottayam
English summary
three dyfi workers attacked in kottayam
topbanner

More News from this section

Subscribe by Email