Wednesday April 24th, 2019 - 1:42:am
topbanner
topbanner

മലപ്പുറത്ത് ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് മൂന്നു മരണം

JB
മലപ്പുറത്ത് ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് മൂന്നു മരണം

 

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് മൂന്നു മരണം. ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്നുപേരും.ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. കൂട്ടിലങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ച് പുറത്തേക്ക് വരികയായിരുന്ന ഗുഡ് സ് ഓട്ടോറിക്ഷ മംഗലാപുരം ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

ഗുഡ്‌സ് ഓട്ടോറിക്ഷയുടെ പിറകില്‍ നില്‍ക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവരുടെ മൃതദേഹം ഇപ്പോള്‍ മലപ്പുറം കോട്ടപ്പടിയിലുള്ള ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

 

English summary
three died in accident in malappuram
topbanner

More News from this section

Subscribe by Email