Saturday September 22nd, 2018 - 11:13:am
topbanner

ജയരാജന്‍ കനത്ത പോലീസ് സുരക്ഷയില്‍; ക്വട്ടേഷന്‍ സംഘം ഒളിവില്‍

NewsDesk
ജയരാജന്‍ കനത്ത പോലീസ് സുരക്ഷയില്‍; ക്വട്ടേഷന്‍ സംഘം ഒളിവില്‍

കണ്ണൂര്‍: വധഭീഷണിയെ തുടര്‍ന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന് കനത്ത സുരക്ഷ. ജയരാജന്‍ പങ്കെടുക്കുന്ന പരിപാടികള്‍, പോകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം നിരീക്ഷണത്തിലാണ്.

ഇന്റലിജന്‍സ് ആണ് ജയരാജന് ആര്‍എസ്എസ്സില്‍ നിന്നും വധഭീഷണിയുള്ളതായി റിപ്പോര്‍ട്ട് നല്‍കിയത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ പണവും വാഹനവും നല്‍കി ക്വട്ടേഷന്‍സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് ചോര്‍ന്നതോടെ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. നേരത്തെ ഒരുതവണ വധശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ജയരാജന്‍ വീണ്ടും ആക്രമിക്കപ്പെട്ടാല്‍ കണ്ണൂരില്‍ കലാപ സാധ്യതതന്നെ ഉണ്ടായേക്കും.

Read more topics: p jayarajan, Kerala
English summary
Threat to com leader jayarajan's life in Kerala; security tightened
topbanner

More News from this section

Subscribe by Email