Sunday June 24th, 2018 - 11:54:pm
topbanner
Breaking News

തോമസ് ചാണ്ടിയുടെ രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി

rajani v
 തോമസ് ചാണ്ടിയുടെ രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കായല്‍ കൈയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് രാജിവെച്ച ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു.

പിണറായി മന്ത്രിസഭയില്‍ ആരോപണത്തെ തുടര്‍ന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി.എന്‍സിപി ദേശീയ നേതൃത്വവുമായി ടിപി പീതാംബരനും തോമസ് ചാണ്ടിയും നടത്തിയ ചര്‍ച്ചയിലാണ് രാജിക്കാര്യത്തില്‍ അന്തിമതീരുമാനമായത്.

സാഹചര്യം വിലയിരുത്തിയ ദേശീയ നേതൃത്വം തോമസ് ചാണ്ടിയുടെ രാജിക്ക് അംഗീകാരം നല്‍കുകയായിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം സൃഷ്ടിച്ച രാജിയാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.

Read more topics: thomaschandy, resignation, letter
English summary
thomaschandy resignation letter pinarayi

More News from this section

Subscribe by Email