topbanner
Friday November 24th, 2017 - 7:40:am
topbanner
Breaking News

തോമസ് ചാണ്ടി വിഷയത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി പ്രതികരിച്ചു

rajani v
തോമസ് ചാണ്ടി വിഷയത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി പ്രതികരിച്ചു

തിരുവനന്തപുരം ഗതാഗതമന്ത്രിയുടെ കയ്യേറ്റകേസില്‍ ഹൈക്കോടതിയും കൈവിട്ടതോടെ രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കുമെന്ന് സൂചന. നേരത്തേ ഇക്കാര്യത്തില്‍ പലപ്പോഴും മൗനം പാലിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടുവില്‍ പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ വശവും പരിശോധിച്ച ശേഷം തീരുമാനം കൈക്കൊള്ളാനാണ് ഞായറാഴ്ചത്തെ എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്.

എന്‍സിപിയുടെ നിലപാട് എന്താണെന്ന് അറിയണമെന്നും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.താന്‍ യാത്രയിലായതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാനന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: thomaschandy, issue, pinarayi
English summary
thomaschandy issue pinarayi respond
topbanner topbanner

More News from this section

Subscribe by Email