Saturday May 26th, 2018 - 9:32:am
topbanner

തോമസ് ചാണ്ടിയ്ക്ക് വിനയായത് നാക്കിലിരുപ്പ് : എം.എം മണി

rajani v
തോമസ് ചാണ്ടിയ്ക്ക് വിനയായത് നാക്കിലിരുപ്പ് : എം.എം മണി

തിരുവനന്തപുരം: കായല്‍ കൈയേറ്റക്കേസില്‍ തോമസ് ചാണ്ടിക്ക് വിനയായത് കളക്ടറുടെ റിപ്പോര്‍ട്ടല്ലെന്നും അദ്ദേഹത്തിന്റെ നാക്കാണെന്ന് വൈദ്യുതമന്ത്രി എം.എം.മണി പറഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്തിയത് മുഖ്യമന്ത്രി അറിയാതെയാണ്.

റവന്യൂമന്ത്രി അന്വേഷണം കളക്ടര്‍ക്ക് കൈമാറിയത് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ്. മുന്നണി മര്യാദകള്‍ പാലിക്കാന്‍ സി.പി.ഐ തയ്യാറായില്ല. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും സഹായിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം വണ്ടാനത്ത് സി.പി.എം ഏരിയാ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴും മണി സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

Read more topics: thomaschandy, issue, mm mani
English summary
thomaschandy issue mm mani

More News from this section

Subscribe by Email