Sunday October 21st, 2018 - 1:07:am
topbanner
Breaking News

തോമസ് ചാണ്ടിയുടെ രാജി ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന

rajani v
തോമസ് ചാണ്ടിയുടെ രാജി ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെയുളള ഹൈക്കോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ അദ്ദേഹത്തിന്റെ രാജിയുണ്ടാകുമെന്ന് സൂചന. ഇനിയും അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചാല്‍ മുന്നണിയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നതിനാലാണ് മുഖ്യമന്ത്രി ഇന്നുതന്നെ രാജി എഴുതിവാങ്ങിയേക്കും.

എകെജി സെന്ററില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച്ച നടത്തുകയാണ്.കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് കനത്ത തിരിച്ചടി ലഭിച്ചിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പോകുമെന്നായിരുന്നും തോമസ് ചാണ്ടിയോട് അടുത്തവൃത്തങ്ങള്‍ നല്‍കിയ സ്ഥിരീകരണം.

ഇതേത്തുടര്‍ന്ന് രാത്രി ഡല്‍ഹിയിലേക്ക് ചാണ്ടി വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കി എന്ന് റിപ്പോര്‍ട്ടറിന് വിവരം ലഭിച്ചു. മാത്രമല്ല, തോമസ് ചാണ്ടിയോട് അടിയന്തിരമായി തിരുവന്തപുരത്ത് എത്താനും നിര്‍ദ്ദേശമുണ്ട്. ഇതനുസരിച്ച് ചാണ്ടി പുറപ്പെട്ടു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Read more topics: thomaschandy,meeting, pinarayi
English summary
thomaschandy issue meeting pinarayi
topbanner

More News from this section

Subscribe by Email