Saturday November 17th, 2018 - 12:29:pm
topbanner

കളക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരേ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

rajani v
കളക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരേ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

കൊച്ചി: ആലപ്പുഴ ജില്ല കളക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരേ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍. ടി.വി.അനുപമയ്‌ക്കെതിരേ നടപടി വേണമെന്നു തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കളക്ടറുടെ റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാണെന്നും കൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നും തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലാണ് മന്ത്രി സത്യവാങ്മൂലം നല്‍കിയത്.ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്ബനി എംഡി മാത്യു ജോസഫ് റവന്യു സെക്രട്ടറിക്കു കഴിഞ്ഞ ദിവസം കത്തുനല്‍കിയിരുന്നു.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്കു ലഭ്യമാക്കണമെന്നും തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നും കമ്ബനി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിക്കുന്നത്.

 

Read more topics: thomaschandy,collector, tv anupama
English summary
thomaschandy aganist collector tv anupama
topbanner

More News from this section

Subscribe by Email