Thursday September 20th, 2018 - 4:33:pm
topbanner
Breaking News

മെയ് മാസം മുതല്‍ ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിക്കുമെന്ന് തോമസ് ഐസക്ക്

rajani v
മെയ് മാസം മുതല്‍ ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിക്കുമെന്ന് തോമസ് ഐസക്ക്

സര്‍ക്കാര്‍ കേരള സംസ്ഥാന ലോട്ടറി സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന മെയ് മാസത്തില്‍ സമൂലമായി പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു. സമ്മാനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കും.

ലോട്ടറി വില്‍പനക്കാരുടെ ഡിസ്‌കൗണ്ട് വര്‍ധിപ്പിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും അതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും വിഡി സതീശന് മറുപടിയായി മന്ത്രി പറഞ്ഞു.ലോട്ടറിയില്‍ നിന്നുള്ള സര്‍ക്കാരിന്റെ ലാഭവിഹിതം 22% ല്‍ നിന്ന് 16% ആയി കുറയുകയാണ് ചെയ്തത്.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ലോട്ടറി വില്‍പന കൂടിയെങ്കിലും ചെറിയ സമ്മാനങ്ങള്‍ കുറഞ്ഞതുകാരണം താഴേക്കിടയിലുള്ള വില്പനക്കാര്‍ക്ക് 20% ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു സതീശന്റെ സബ്മിഷന്‍.

 

Read more topics: thomas isac, lottery, subject
English summary
thomas isac lottery subject
topbanner

More News from this section

Subscribe by Email