Sunday September 23rd, 2018 - 7:49:pm
topbanner

നീനുവിന്റെ പരാതിയെ അവഗണിച്ചത് പോലീസുദ്യോഗസ്ഥരുടെ ജാതിവിവേചനമെന്ന് തോമസ് ഐസക്

suji
നീനുവിന്റെ പരാതിയെ അവഗണിച്ചത് പോലീസുദ്യോഗസ്ഥരുടെ ജാതിവിവേചനമെന്ന് തോമസ് ഐസക്

കെവിന്‍ പി ജോസഫ് എന്ന ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതകം കേരളത്തിന്റെ നവേത്ഥാന പാരമ്പര്യത്തിനേറ്റ തീരാകളങ്കമെന്ന് മന്ത്രി തോമസ് ഐസക്. ജാതിക്കോയ്മയുടെ മിഥ്യാഭിമാനബോധം വിചിത്രവും അപകടകരവുമായ വഴികളിലൂടെ തലപൊക്കുകയാണ്. നീനുവിന്റെ മാതാപിതാക്കള്‍ മിശ്ര വിവാഹിതരാണ്. പക്ഷെ അവര്‍ക്ക് സ്വന്തം മകളുടെ ജാതിയ്ക്കതീതമായ പ്രണയം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതിന് കാരണം സവര്‍ണതയുടെ പിശാച് ബാധയാണെന്ന് കാണാന്‍ വിഷമമില്ല, ഒരുവേള നീനുവിന്റെ പരാതിയെ നിസാരമായി പരിഗണിച്ച പോലീസുദ്യോഗസ്ഥരുടെ മനസിനേയും ഭരിച്ചത് ജാതി വിവേചനമായിരിക്കും, അദ്ദേഹം പറഞ്ഞു.

നവോത്ഥാനം അടിമുടി ഉഴുതുമറിച്ച മണ്ണില്‍ നിന്നാണ് നമ്മുടെ രാഷ്ട്രീയവും സംസ്‌കാരവും ഉയര്‍ന്നുവന്നത്. എന്നാല്‍ കുഴിച്ചുമൂടിയെന്ന് നാം അഹങ്കരിച്ച പലരും മുളച്ചു വരികയാണെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടച്ചു കൂടാ. താല്‍ക്കാലിക രാഷ്ട്രീയ തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി മുതലെടുപ്പ് നടത്തുന്നവരെയും ഇക്കാര്യങ്ങള്‍ അലോസരപ്പെടുത്തേണ്ടത് തന്നെയാണെന്നും തോമസ് ഐസക് പറഞ്ഞു..

Read more topics: thomas isac, neenu, kevin
English summary
thomas isac criticize police who avoid neenus complaint
topbanner

More News from this section

Subscribe by Email