Wednesday September 19th, 2018 - 12:43:pm
topbanner
Breaking News

മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്ക്

suji
മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്ക്

മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ന്യായീകരണവുമായി മന്ത്രി തോമസ് ഐസക്. സിപിഎം പ്രവര്‍ത്തകനായ ബാബുവിനെ ആസൂത്രിതമായി കൊന്നപ്പോള്‍ ഇതിനെതിരെ വൈകാരികമായി പ്രതികരിച്ചതാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണമായതെന്ന് തോമസ് ഐസക് പറഞ്ഞു.

ഒരു നിമിഷത്തെ വൈകാരിക പ്രതികരണം മാത്രമായിരുന്നു അത്, ആസൂത്രിതമല്ല, ആര്‍എസ്എസ് പ്രവര്‍ത്തകനെ വിധിച്ചവരെ കുറ്റപ്പെടുത്തുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. മാഹി കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല. പാര്‍ട്ടിക്ക് കുറച്ചുകൂടി അനുഭാവമാണ് കിട്ടിയിട്ടുള്ളതെന്നും തോമസ് ഐസക് വ്യക്തമാക്കി.

മാഹിയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അരും കൊലകള്‍ നടന്ന സംഭവത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ നിലപാട് വന്‍ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ് .

English summary
thomas isac comments about mahi political murder
topbanner

More News from this section

Subscribe by Email