Tuesday December 11th, 2018 - 2:44:pm
topbanner

മോദിയുടെ ആയുഷ്മാന്‍ ഭാരത് തട്ടിപ്പെന്ന് തോമസ് ഐസക്

suji
മോദിയുടെ ആയുഷ്മാന്‍ ഭാരത് തട്ടിപ്പെന്ന് തോമസ് ഐസക്

രാജ്യത്തെ 50 കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയ്ക്ക് പ്രധാനമന്ത്രി തുടക്കമിട്ടെങ്കിലും മുഖം തിരിച്ച് കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍. നിലവില്‍ മികച്ച പദ്ധതികള്‍ ഉള്ളതിനാല്‍ മോദി കെയര്‍ എന്ന പേരിലുള്ള ആയുഷ്മാന്‍ ഭാരത് തല്‍ക്കാലം വേണ്ടെന്നാണ് സംസ്ഥാന നിലപാട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ച സ്വപ്ന പദ്ധതി തട്ടിപ്പാണെന്ന് മന്ത്രി തോമസ് ഐസക് അഭിമുഖത്തില്‍ പറഞ്ഞു. ഇത്രയും വലിയ പദ്ധതിയ്ക്ക് എവിടെ നിന്നാണ് പണമെന്ന് തോമസ് ഐസക് ചോദിക്കുന്നു.

നിലവിലുള്ള ആര്‍എസ്ബിവൈ പദ്ധതിപ്രകാരം 1250 രൂപ പ്രീമിയം അടച്ചാല്‍ 30000 രൂപയുടെ ആനുകൂല്യമാണ് കിട്ടുന്നത്, എന്നാല്‍ 1110 രൂപയുടെ പ്രീമിയം അടച്ചാല്‍ അഞ്ചു ലക്ഷത്തിന്റെ ചികിത്സാ ആനുകൂല്യം ലഭിക്കുമെന്നാണ് ആയുഷ്മാന്‍ ഭാരതില്‍ പറയുന്നത്. കുറഞ്ഞ പ്രീമിയത്തില്‍ ഇത്രയും തുകയുടെ നേട്ടം സാധ്യമാകുമോ എന്നാണ് തോമസ് ഐസക് ചോദിക്കുന്നത്.

English summary
thomas isac against modis ayushman bharat
topbanner

More News from this section

Subscribe by Email