Thursday September 20th, 2018 - 8:14:pm
topbanner
Breaking News

സംഘപരിവാര്‍ നുണകള്‍ മുക്കാലേ മുണ്ടാണിയും പൊളിഞ്ഞ് പാളീസായെന്ന് മന്ത്രി തോമസ് ഐസക്

suji
സംഘപരിവാര്‍ നുണകള്‍ മുക്കാലേ മുണ്ടാണിയും പൊളിഞ്ഞ് പാളീസായെന്ന് മന്ത്രി തോമസ് ഐസക്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച വ്യാജ സര്‍വേ ഫലത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. രാജ്യാന്തര മാധ്യമമായ ബിബിസിയുടെ പേരില്‍ കര്‍ണാടകയുടെ വ്യാജ സര്‍വേഫലം ഉണ്ടാക്കി പ്രചരിപ്പിച്ചതിലൂടെ ബിജെപി രാജ്യത്തെ നാണം കെടുത്തിയെന്നു അദേഹം ആരോപിച്ചു.

പോസ്റ്റിങ്ങനെ


കഴിഞ്ഞ ഡിസംബറിലാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് ചാണക്യതന്ത്രങ്ങളോതാന്‍ സംഘടിപ്പിച്ച യോഗത്തില്‍ കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ.എസ്.ഈശ്വരപ്പ നടത്തിയ പ്രസംഗം വിവാദമായി. ജനങ്ങളോട് നുണ പറഞ്ഞാലും പ്രശ്‌നമില്ല ഒരു കാര്യവും അറിയില്ലെന്നു പറയാന്‍ പാടില്ലെന്നായിരുന്നു ഈശ്വരപ്പ ഉപദേശിച്ച തന്ത്രം. നുണ മാത്രമാണു സംഘപരിവാറിന്റെ പ്രചരണായുധം. ആവും മട്ടില്‍ അതു പ്രചരിപ്പിച്ചോളൂ എന്നാണു കര്‍ണാടകത്തിലെ ബിജെപിക്കാരെ ഈശ്വരപ്പ ഉപദേശിച്ചത്. അത്തരം നുണകളില്‍ മുക്കാലേ മുണ്ടാണിയും പൊളിഞ്ഞു പാളീസായിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ പിടിക്കപ്പെട്ടത് ബിബിസിയുടെ പേരില്‍ നടത്തിയ അഭ്യാസം. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് ബിബിസിയുടെ പേരില്‍ വ്യാജ തിരഞ്ഞെടുപ്പു സര്‍വേഫലം തയാറാക്കി സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു. തങ്ങള്‍ അങ്ങനെയൊരു സര്‍വേ നടത്തിയിട്ടില്ലെന്നു ബിബിസി പരസ്യമായി തുറന്നടിച്ചതോടെ ആ ഗുണ്ടു പൊട്ടി. വിശ്വസനീയമെന്നു തോന്നിപ്പിക്കാന്‍ ബിബിസിയുടെ ലോഗോയൊക്കെ പതിപ്പിച്ചാണു സന്ദേശം തയാറാക്കിയത്.

ബിജെപിയ്ക്ക് 135, ജനതാദളിന് 45, കോണ്‍ഗ്രസിന് 35 എന്നിങ്ങനെയാണു സര്‍വേ ഫലം. ഭരണകക്ഷി മൂന്നാംസ്ഥാനത്താവുമെന്ന വ്യാജ സര്‍വേഫലം ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും വ്യാപകമായി പ്രചരിപ്പിച്ചു. അതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരത്തില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങളുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു ബിബിസിയ്ക്കു പരസ്യമായി പറയേണ്ടി വന്നത്.

രാജ്യം ഭരിക്കുന്ന കക്ഷി കണ്ണും പൂട്ടി നുണ പ്രചരിപ്പിക്കുമ്പോള്‍ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നാണം കെടുന്നത് ഇന്ത്യയാണ്. ഏറ്റവും മുകള്‍ത്തട്ടു മുതല്‍ വിശ്വസനീയമായി നുണ പറയാനുള്ള പരിശീലനം കൊടുത്താണു പ്രവര്‍ത്തകരെ സമൂഹത്തിലിറക്കുന്നത്. ജനങ്ങളോടു ധൈര്യമായി നുണ പറഞ്ഞോളൂ എന്നു പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത ഈശ്വരപ്പ ഒറ്റപ്പെട്ട നേതാവല്ല. കേന്ദ്ര ഭരണകക്ഷി ഈ വിധം തരംതാഴുമ്പോള്‍ പാതാളത്തില്‍ പതിക്കുന്നത് ഇന്ത്യയുടെ അന്തസ്സാണ്.

 

Read more topics: thomas isac, bjp
English summary
thomas isac against bjp
topbanner

More News from this section

Subscribe by Email