Monday June 17th, 2019 - 12:24:am
topbanner
topbanner

കാരുണ്യ പദ്ധതി നിർത്തലാക്കില്ല; വാർത്തകൾ വ്യാജം: തോമസ് ഐസക്ക്

NewsDesk
കാരുണ്യ പദ്ധതി നിർത്തലാക്കില്ല; വാർത്തകൾ വ്യാജം: തോമസ് ഐസക്ക്

ദരിദ്രർക്കു ചികിത്സാസഹായം നൽകുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി നിർത്തലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ചു വരുന്ന ചില വാർത്തകൾ അവാസ്തവമാണെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ചില വാർത്തകളിൽ കാണുന്നതുപോലെ ഈ പദ്ധതിയെ സ്വാഭാവികമരണത്തിനു വിട്ടുകൊടുക്കേണ്ട സാഹചര്യവും ഇല്ല.

നടപ്പുവർഷം ഡിസംബർ 31 വരെ 29,270 രോഗികൾക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചു. 2017 ഫെബ്രുവരി 9 ന് ധനവകുപ്പ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപകൂടി അനുവദിക്കുകയുണ്ടായി. ഇതടക്കം ബഡ്ജറ്റിൽ വകയിരുത്തിയ 250 കോടിയും കൈമാറിയിട്ടുണ്ട്. ഇനി കൊടുക്കുവാനുള്ളത് 139 കോടി രൂപയാണ്. അതിനു മാർച്ച് 31 വരെ സമയമുണ്ട്.

പക്ഷെ, അഞ്ചുവർഷക്കാലത്തെ യു.ഡി.എഫ് ഭരണത്തിൻകീഴിൽ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ആകെ നൽകിയത് 775 കോടി രൂപയാണ്. ഒരു വർഷംപോലും ബഡ്ജറ്റിൽ വകയിരുത്തിയതിനെക്കാൾ കൂടുതൽ പണം കാരുണ്യയ്ക്ക് അനുവദിച്ചിട്ടില്ല. അതുകൊണ്ട് യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോൾ കാരുണ്യഫണ്ടിലേക്ക് 391 കോടിരൂപ കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു.

കാരുണ്യയ്ക്ക് ലഭിക്കേണ്ട ഫണ്ടും സർക്കാർ നൽകുന്ന ഫണ്ടും തമ്മിലുള്ള വ്യത്യാസം ആദ്യമായല്ല ഉണ്ടാകുന്നത് എന്നു പറയാനാണീ കണക്ക് ഉദ്ധരിച്ചത്. ഈ കാലതാമസം കൊണ്ട് രോഗികൾക്ക് ചികിത്സാസഹായം കിട്ടുന്നതിന് തടസ്സമുണ്ടായിട്ടില്ല. കാരണം, സ്വകാര്യാശുപത്രകളിൽ, അനുവദിക്കുന്ന പണത്തിൽനിന്ന് ചികിത്സ കഴിഞ്ഞ് ചെലവായ പണം റീ ഇംബേഴ്സ് ചെയ്യുകയാണു ചെയ്യുക. സർക്കാരാശുപത്രികളിൽ മുൻകൂറായി പണം നൽകും. എന്നാൽ ഈ സർക്കാർ വന്നശേഷമാണ് നൽകിയ പണവും യഥാർത്ഥത്തിൽ ചെലവായ പണവും ഒത്തുനോക്കാൻ ശ്രമിക്കുന്നത്. സർക്കാരാശുപത്രികളിൽ അഡ്വാൻസ് നൽകിയ തുകയിൽ ചെലവാകാൻ ഇനിയും ബാക്കിയുണ്ടെന്നാണ് പ്രാഥമികസൂചന.
കാരുണ്യ പദ്ധതിയെ മന്ത്രിയുടെയും സർക്കാരിന്റെയും ഔദാര്യം പോലെയാണ് മുൻസർക്കാർ കണ്ടിരുന്നത്. എന്നാൽ, ആ നില മാറ്റി അത് പൗരരുടെ അവകാശമാക്കി മാറ്റുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.

പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്റെ കാര്യത്തിൽ മുൻസർക്കാർ കുറ്റകരമായ അനാസ്ഥയാണ് വരുത്തിയത്. 2012-ൽ കാരുണ്യപദ്ധതി അപേക്ഷ പ്രോസസിങ്ങിനായി കെൽട്രോൺ മുഖാന്തരം ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചെങ്കിലും ആശുപത്രികളുടെ പേമെന്റ്, സ്വകാര്യ ആശുപത്രികളുടെ പേമെന്റ് പ്രോസസിംഗ്, റീഇംബേഴ്‌സ്‌മെന്റ് എന്നിവ ഉൾപ്പെടുത്തി സോഫ്റ്റ്‌വെയർ നവീകരിക്കുകയോ തുടർപ്രവർത്തനം നടത്തുകയോ ചെയ്തിട്ടില്ല.

നൂറ്റിനാലു സ്വകാര്യാശുപത്രികൾ അക്രഡിറ്റേഷൻ ചെയ്തതല്ലാതെ സോഫ്റ്റ് വെയറിൽ അവയെ ഉൾപ്പെടുത്തി പേമെന്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സംവിധാനവും ഉണ്ടാക്കിയിട്ടില്ല. കെൽട്രോണിന് മൂന്നു വർഷത്തെ എ.എം.സി. തുക നൽകാതിരുന്നതുമൂലം സോഫ്റ്റ്‌വെയർ സർവ്വീസിൽനിന്നു കെൽട്രോൺ പിൻവാങ്ങിയ അവസ്ഥയിലായിരുന്നു.

ഈ സർക്കാർ അധികാരത്തിൽ വതിനുശേഷം കെൽട്രോണിന് കുടിശ്ശിക നൽകുതിനുള്ള അനുമതിയും സോഫ്റ്റ്‌വെയർ അപഗ്രേഡ് ചെയ്യുതിനുള്ള അനുമതിയും നൽകി. കൂടാതെ കുടിശ്ശികജോലികൾ തീർക്കുതിനായി കുടുംബശ്രീയിൽനിന്ന് 15 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ സേവനം ഉപയോഗപ്പെടുത്തുതിനും അനുമതി നൽകിയിട്ടുണ്ട്.

ഇതിനടിസ്ഥാനത്തിൽ അധികം താമസിയാതെ കണക്കുകളുടെ പൂർണ്ണസ്ഥിതി മനസിലാക്കാൻ കഴിയുമൊണ് കരുതുത്. സ്വകാര്യ ആശുപത്രികളിലെ റീ ഇംബേഴ്‌സ്‌മെന്റ് ബിൽ കുടിശികയില്ല. അടുത്തദിവസങ്ങളിൽ വന്ന 25 കോടിയോളം രൂപയുടെ ബില്ലുകൾ പ്രോസസിങ്ങിൽ ആണ്. അത് ഏതാനും ദിവസങ്ങൾക്കകം വിതരണം ചെയ്യുതാണ്.

എൽ.ഡി.എഫ് പ്രകടനപത്രികയിൽ ആരോഗ്യസഹായ ഇൻഷുറൻസ്, അർദ്ധ ഇൻഷുറൻസ് സ്‌കീമുകൾ എന്നിവ സംയോജിപ്പിച്ച് നടപ്പാക്കും എന്നു പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു സമീപനത്തിന്റെ ന്യായം യു.ഡി.എഫ് സർക്കാരിന്റെ കാലത്തുതന്നെ അംഗീകരിച്ചതാണ്. ശ്രീ. കെ.എം മാണിയുടെ 2015 2016 ലെ ബജറ്റ് പ്രസംഗം ഇതിനു തെളിവായി തോമസ് ഐസക്ക് ഉദ്ധരിച്ചു. “വിവധ വകുപ്പുകളുടെയും ക്ഷേമബോർഡുകളുടെയും ആഭിമുഖ്യത്തിൽ മറ്റു നിരവധി ആരോഗ്യപദ്ധതികൾ ഇന്നു നിലവിൽ ഉണ്ട്.

ആർ.എസ്.ബി.വൈ, ചിസ്, ചിസ് പ്ലസ്, ആരോഗ്യ കിരണം, താലോലം, ക്യാൻസറിൽനിന്നു കുട്ടികളെ സംരക്ഷിക്കൽ തുടങ്ങിയ ആരോഗ്യപരിപാലന പദ്ധതികൾ ഇപ്രകാരം നടപ്പിലാക്കിവരുന്നവയാണ്. ഈ പദ്ധതികൾ പ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിന് വിവധ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടു സ്യഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓരോ പദ്ധതികയുടെയും വ്യത്യസ്തത നിലനിർത്തിക്കൊണ്ടുതന്നെ മേൽപറഞ്ഞ എല്ലാ പദ്ധതികളും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടുകൂടി സമ്പൂർണ്ണ ആരോഗ്യ കേരളം എന്ന പദ്ധതി ഞാൻ പ്രഖ്യാപിക്കുന്നു.”

ഈ പുതിയ സ്‌കീം അവധാനതയോടെ നടപ്പാക്കനാണ് എൽ.ഡി.എഫ് ഉദ്ദേശിക്കുന്നത്. ഇതു നടപ്പാക്കുന്നതിനുമുൻപ് അവയവമാറ്റം അടക്കമുളള സമ്പൂർണ്ണ ചികിത്സാസൗകര്യങ്ങൾ എല്ലാ മെഡിക്കൽ കോളെജ് ആശുപത്രികളിലും ഏർപ്പെടുത്തേണ്ടതുണ്ട് താലൂക്കാശുപത്രികളിൽ ഉളള സൗകര്യങ്ങൾ നവീകരിക്കേണ്ടതുണ്ട്. ആർദ്രം മിഷൻ വഴി ജീവിതശൈലീരോഗങ്ങൾ പ്രതിരോധിക്കാൻ ഒരു ജനകീയ ആരോഗ്യപ്രസ്ഥാനത്തിനു രൂപം നൽകേണ്ടതുണ്ട്.

ഇതിനെല്ലാംകൂടി ചുരുങ്ങിയത് ഒരു വർഷം എടുക്കും. അതു കഴിഞ്ഞേ സമഗ്ര ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാനാകൂ. അതുവരെ നിലവിലുള്ളവയെല്ലാം തുടരും. വസ്തുതകൾ ഇതായിരിക്കേ ഇല്ലാത്ത കഥകൾ പറഞ്ഞുപരത്തി ജനങ്ങളെ പരിഭ്രാന്തരാക്കാനുളള ചില തൽപ്പരകക്ഷികളുടെ നീക്കം വിലപോകില്ല. രോഗത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന വലിയൊരു വിഭാഗത്തെ കൂടുതൽ ആശങ്കപ്പെടുത്താൻ മാത്രമേ ഇത്തരം വാർത്തകൾ ഉപകരിക്കൂ എന്നും ധനമന്ത്രി പറഞ്ഞു.

Read more topics: thomas isaac, karuny, medical,
English summary
thomas isaac about karunya medical project
topbanner

More News from this section

Subscribe by Email