Wednesday November 14th, 2018 - 7:34:pm
topbanner

ബജറ്റ് ചോര്‍ച്ച മുമ്പും ഉണ്ടായിട്ടുണ്ട്; വിശദീകരണവുമായി തോമസ് ഐസക് നിയമസഭയില്‍

NewsDesk
ബജറ്റ് ചോര്‍ച്ച മുമ്പും ഉണ്ടായിട്ടുണ്ട്; വിശദീകരണവുമായി തോമസ് ഐസക് നിയമസഭയില്‍

തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍. സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും മുന്‍ സ്പീക്കര്‍മാരുടെ റൂളിങ്ങുകള്‍ വായിച്ചാല്‍ ഒരു വിവാദത്തിനും പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു രേഖയും പുറത്ത് പോയിട്ടില്ല. മാധ്യമങ്ങള്‍ക്ക് നല്‍കാനുള്ള കുറിപ്പുകളാണ് ഇത്തരത്തില്‍ പുറത്ത് വന്നത്. പരസ്യമായി നല്‍കിയ ഉറപ്പുകള്‍ മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.

ഇന്ന് സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം ബജറ്റ് ചോര്‍ച്ച സംബന്ധിച്ച് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. അതേസമയം ബജറ്റ് ചോര്‍ന്നത് ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി.സതീശന്‍ പറഞ്ഞു. ബജറ്റിലെ അതേ വാക്കുകളാണ് മാധ്യമങ്ങള്‍ക്കും നല്‍കിയത്. പേഴ്‌സണല്‍ സ്റ്റാഫിനുള്ള കളിപ്പാട്ടമല്ല ബജറ്റെന്നും സതീശന്‍ പറഞ്ഞു.

Read more topics: Thomas Isaac, Kerala, budget
English summary
Thomas Isaac explanation about Kerala budget leaked
topbanner

More News from this section

Subscribe by Email