Wednesday February 20th, 2019 - 7:16:pm
topbanner

എല്‍ഡിഎഫ് വന്നാല്‍ 1 വര്‍ഷത്തിനുളളില്‍ കേരളം മാലിന്യമുക്തമാകുമെന്ന് തോമസ് ഐസക്

NewsDesk
എല്‍ഡിഎഫ് വന്നാല്‍ 1 വര്‍ഷത്തിനുളളില്‍ കേരളം മാലിന്യമുക്തമാകുമെന്ന് തോമസ് ഐസക്

ആലപ്പുഴ: ലപ്പുഴ മണ്ഡലത്തിലെ 17 കേന്ദ്രങ്ങള്‍ വൃത്തിയാക്കിക്കൊണ്ട് തോമസ് ഐസക്ക് എംഎല്‍എ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ മണ്ഡലത്തിലെ കലവൂര്‍ ചന്തയില്‍ ശുചീകരണം നടത്തിയാണ് തോമസ് ഐസക്ക് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. രണ്ടാഴ്ചക്കകം മണ്ഡലത്തിലെ 157 ബൂത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ കേന്ദ്രങ്ങളിലും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഈ പരിപാടിയില്‍ പങ്കാളികളായി. വോട്ട് ചോദിച്ചുകൊണ്ടല്ല, മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയാണ് ഐസക്കിന്റെ പ്രചരണോദ്ഘാടനം.

Viral News

English summary
thomas isaac election campaign inaugurated
topbanner

More News from this section

Subscribe by Email