Monday November 19th, 2018 - 1:06:pm
topbanner

തോമസ് ഐസക്കിന്റെ മകളെയും മരുമകനെയും രാഹുലും രശ്മിയുമാക്കി; സൈബര്‍ സെല്ലില്‍ പരാതി

NewsDesk
തോമസ് ഐസക്കിന്റെ മകളെയും മരുമകനെയും രാഹുലും രശ്മിയുമാക്കി; സൈബര്‍ സെല്ലില്‍ പരാതി

കോട്ടയം: ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ മകളെയും മരുമകനെയും മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി. കോഴിക്കോട് സ്വദേശി അജിത്താണ് പരാതി നല്‍കിയത്.

ഐസക്കിനോടൊപ്പം നില്‍ക്കുന്ന മകള്‍ക്കും മരുമകനും പകരം രാഹുല്‍ പശുപാലന്റെയും ഭാര്യ രശ്മി നായരുടെയും ചിത്രമാണ് കൃത്രിമമായി ചേര്‍ത്തത്. നേരത്തെ കാവി പോരാളി എന്ന ഫേസ്ബുക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തത്.

കറന്‍സി നിരോധനത്തിനെതിരെ നിരന്തരം പ്രതികരിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് മോര്‍ഫിങ്ങിന് പിന്നിലെന്നാണ് ആരോപണം.

English summary
thomas isaac daughter's morphed by bjp; complaint complaint lodged in cyber cell
topbanner

More News from this section

Subscribe by Email