Friday July 20th, 2018 - 12:18:am
topbanner
Breaking News

കോടതി വിധി കൈയില്‍ കിട്ടട്ടേ, അതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് തോമസ് ചാണ്ടി

Jikku Joseph
കോടതി വിധി കൈയില്‍ കിട്ടട്ടേ, അതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ തോമസ് ചാണ്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ല, കോടതി വിധി വരും വരെ കാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ തോമസ് ചാണ്ടി രാജിവെയ്ക്കുമെന്നാണ് സൂചന ഉണ്ടായിരുന്നത്. ചാണ്ടിയുടെ രാജി ഒരു നിമിഷം പോലും വൈകരുത് എന്നാണ് സി.പി.ഐയുടെ നിലപാട്. ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഇപ്പോള്‍ സി.പി.ഐയും സി.പി.എമ്മും ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ ഉടന്‍ തന്നെ തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

മന്ത്രിസഭാ യോഗത്തിന് മുമ്പായി മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി എഴുതി വാങ്ങുമെന്നും അഭ്യൂഹമുണ്ടായിരുന്നു എന്നാല്‍ എന്‍.സി.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി കോടതി വിധി വരും വരെ കാത്തിരിക്കാം എന്ന് സമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്നാണ് തോമസ് ചാണ്ടി അറിയിച്ചിട്ടുള്ളത്. ഇന്ന് നടക്കുന്ന മന്ത്രി സഭാ യോഗത്തില്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.

Read more topics: thomas chandy, resigning, soon
English summary
thomas chandy resigning soon
topbanner

More News from this section

Subscribe by Email