topbanner
Friday November 24th, 2017 - 7:36:am
topbanner
Breaking News

രാജി സന്നദ്ധത മന്ത്രിസഭയെ അറിയിച്ച് തോമസ് ചാണ്ടി

Jikku Joseph
രാജി സന്നദ്ധത മന്ത്രിസഭയെ അറിയിച്ച് തോമസ് ചാണ്ടി

തിരുവനന്തപുരം: ഉപാധികളോടെ രാജി സന്നദ്ധത മന്ത്രിസഭയെ അറിയിച്ച് തോമസ് ചാണ്ടി. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരാന്‍ അനുവദിക്കണമെന്ന ഉപാധിയോടെയാണ് രാജി വയ്ക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി മന്ത്രി സഭയെ അറിയിച്ചത്.

തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയാണ്.  ഇപ്പോള്‍ തോമസ് ചാണ്ടി ഉള്‍പ്പെടുന്ന മന്ത്രിസഭായോഗവും പുരോഗമിക്കുന്നു. യോഗത്തിനുശേഷം 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. തോമസ് ചാണ്ടിയെ സംബന്ധിച്ചുള്ള തീരുമാനം ഈ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണു വിലയിരുത്തല്‍.

Read more topics: thomas chandy, resign, today
English summary
thomas chandy resign today
topbanner topbanner

More News from this section

Subscribe by Email