topbanner
Wednesday January 24th, 2018 - 1:03:pm
topbanner

കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിന്റെ പേരില്‍ രാജിയില്ലെന്ന് തോമസ് ചാണ്ടി

suji
കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിന്റെ പേരില്‍ രാജിയില്ലെന്ന് തോമസ് ചാണ്ടി

ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ വിമര്‍ശനങ്ങളുണ്ടെങ്കില്‍ ആ നിമിഷം രാജി വയ്ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കോടതിയുടെ പരാമര്‍ശങ്ങളെല്ലാം വിധിന്യായമല്ല. തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. ഉത്തരവിന്റെ പകര്‍പ്പ് ബുധനാഴ്ച കിട്ടിയതിനുശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

അതിനിടെ ഭൂമി കൈയ്യേറ്റ കേസില്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും വാര്‍ത്തയുണ്ട് .കേന്ദ്ര നേതൃത്വവുമായി കൂടികാഴ്ചകള്‍ക്ക് ഡല്‍ഗിക്ക് പോകാനിരുന്ന തോമസ് ചാണ്ടി യാത്ര റദ്ദാക്കിയിരുന്നു.
കാനല്‍ കയ്യേറ്റ ആരോപണത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി രൂക്ഷ വിമര്‍ശനത്തോടെ ഹൈക്കോടതി തള്ളിയിരുന്നു.

Read more topics: thomas chandy ,resign
English summary
thomas chandy reacts about high court criticizm
topbanner topbanner

More News from this section

Subscribe by Email