topbanner
Sunday December 17th, 2017 - 7:42:am
topbanner
topbanner

ചാണ്ടിയെപോലെയുള്ളവരെ കൊണ്ടുനടക്കുന്നത് ചിലര്‍ക്ക് ഭൂഷണം; പിണറായിക്ക് വിഎസ്സിന്റെ കുത്ത്

NewsDesk
ചാണ്ടിയെപോലെയുള്ളവരെ കൊണ്ടുനടക്കുന്നത് ചിലര്‍ക്ക് ഭൂഷണം; പിണറായിക്ക് വിഎസ്സിന്റെ കുത്ത്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാവുമെന്ന് വിഎസ് പറഞ്ഞു.

തോമസ് ചാണ്ടി ഇനിയും മന്ത്രി സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

English summary
thomas chandy corruption; VS Achuthanandan indirectly criticizes Pinarayi Vijayan
topbanner topbanner

More News from this section

Subscribe by Email