topbanner
Tuesday November 21st, 2017 - 6:09:am
topbanner
Breaking News

പാര്‍ട്ടിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടും; നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് തോമസ് ചാണ്ടി

sadu prakash
പാര്‍ട്ടിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടും; നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: ഗതാഗതമന്ത്രി സ്ഥാനം ഒഴിച്ചിടുമെന്നും തനിക്ക് പകരം മന്ത്രി ഉണ്ടാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. താനോ ശശീന്ദ്രനോ തന്നെ വീണ്ടും മന്ത്രിയാകുമെന്നും ഇക്കാര്യം മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും തോമസ് ചാണ്ടി പ്രതികരിച്ചു. ആരാണോ ആദ്യം കേസില്‍ നിന്ന് കുറ്റവിമുക്തനാവുന്നത് അയാള്‍ മന്ത്രിയാവും.

രാജി വയ്‌ക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. ഒരു ഘടകകക്ഷിയുടെ നിലപാട് കാരണമാണ് രാജിവയ്‌ക്കേണ്ടി വന്നതെന്ന് സി.പി.ഐയുടെ പേരെടുത്ത് പറയാതെ തോമസ് ചാണ്ടി പറഞ്ഞു. താന്‍ കായല്‍ കൈയേറിയെന്ന് ആര്‍ക്കും തെളിയിക്കാനായിട്ടില്ല. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു, മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ അനുവാദമില്ല എന്ന കോടതിയുടെ പരാമശങ്ങളൊന്നും ശരിയല്ല. നാളെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

Read more topics: thomas chandi, file, plea, SC, tommorrow
English summary
thomas chandi file plea in SC tommorrow
topbanner topbanner

More News from this section

Subscribe by Email