Saturday August 18th, 2018 - 3:01:am
topbanner

തൊടുപുഴ കമ്ബകക്കാനം കൂട്ടക്കൊല ; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

NewsDesk
തൊടുപുഴ കമ്ബകക്കാനം കൂട്ടക്കൊല ; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍​മു​ടി​യി​ല്‍ നാ​ലാം കു​ടും​ബ​ത്തെ കൂ​ട്ട​ക്കൊ​ല ചെ​യ്ത കേ​സില്‍ പിടിയിലായ മുഖ്യ പ്രതികളായ അനീഷിനെയും ലിബീഷിനെയും സഹായിച്ച രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ക്ക് ഗ്ലൗസും മറ്റും വാങ്ങിക്കൊടുത്ത തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ് (28), അപഹരിച്ച സ്വര്‍ണം പണയം വയ്ക്കാന്‍ സഹായിച്ച മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കൊലപാതകത്തിന് ഇരുവരെയും കൂടെക്കൂട്ടാന്‍ മുഖ്യപ്രതികള്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂടെപ്പോകാന്‍ തയ്യാറായില്ല. എന്നാല്‍ കൊലപാതകത്തെക്കുറിച്ച്‌ വിവരമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തതിനും ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്തു സഹായിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്.thodupuzha-murder-case-two-more-arrest

അതേസമയം, ഒന്നാം പ്രതി അനീഷിന്റെ അടിമാലി കൊരങ്ങാട്ടിയിലുള്ള വീട്ടില്‍നിന്നു തെളിവെടുപ്പിനിടെ താളിയോലഗ്രന്ഥവും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം കൃഷ്ണന്റെ വീട്ടില്‍നിന്നു കവര്‍ന്നതായിരുന്നു ഇവ. അടിമാലയിയില്‍നിന്ന് മടങ്ങിയ സംഘം കൊലപാതകം നടന്ന വീട്ടിലും പ്രതികളുമായി ഇന്നലെ തെളിവെടുപ്പു നടത്തി.

രണ്ടാം പ്രതി ലിബീഷിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. പ്രതികളെ അഞ്ചു ദിവസത്തേക്കായിരുന്നു കസ്റ്റഡിയില്‍ വാങ്ങിയത്. മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ കൃ​ഷ്ണ​നും അ​നീ​ഷും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കൃ​ഷ്ണ​നോ​ടൊ​പ്പം വീ​ട്ടി​ല്‍ താ​മ​സി​ച്ച്‌ മ​ന്ത്ര​വി​ദ്യ​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കി​യി​രു​ന്ന അ​നീ​ഷാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. പ​ണ​വും സ്വ​ര്‍​ണ​വും അ​പ​ഹ​രി​ക്കു​ന്ന ല​ക്ഷ്യ​വും പ്ര​തി​ക​ള്‍​ക്കു​ണ്ടാ​യി​രു​ന്നു.

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞാഴ്ചയാണ് കണ്ടെത്തിയത്.thodupuzha-murder-case-two-more-arrest

Read more topics: Thodupuzha, murder, arrest,
English summary
thodupuzha murder case two more arrest
topbanner

More News from this section

Subscribe by Email