Tuesday September 25th, 2018 - 3:00:am
topbanner

8 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത് ആര്‍ക്ക്; ഭാഗ്യവാനെ തേടി തൃശൂര്‍

NewsDesk
8 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത് ആര്‍ക്ക്; ഭാഗ്യവാനെ തേടി തൃശൂര്‍

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും ലോട്ടറി അടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുതിരാന്‍ ക്ഷേത്ര പരിസരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനമടിച്ചതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ലോട്ടറിയടിച്ച ഭാഗ്യവാന്‍ ഇതുവരെ രംഗത്തെത്താത്തത് ഏജന്റിനെ കുഴക്കുകയാണ്.

പട്ടിക്കാട് ചുവന്നമണ്ണ് സ്വദേശിയായ ലോട്ടറി വില്പനക്കാരന്‍ സന്തോഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനാര്‍ഹമായ ടിസി 788368 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിയെ സന്തോഷിന് ഓര്‍മയില്ല.

വര്‍ഷങ്ങളായി കുതിരാന്‍ ക്ഷേത്ര പരിസരത്താണ് സന്തോഷ് ടിക്കറ്റ് വില്പന നടത്തുന്നത്. ദേശീയപാതയോരത്തെ ക്ഷേത്രത്തില്‍ വിവിധയിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രാര്‍ഥിക്കാനെത്താറുണ്ട്.

ഇവരില്‍ ആരെങ്കിലുമാവും ടിക്കറ്റെടുത്തതെന്നു കരുതുന്നു. പരിസരവാസികളും സുഹൃത്തുക്കളുമെല്ലാം സന്തോഷില്‍നിന്ന് ബമ്പര്‍ എടുത്തിരുന്നു. ശക്തന്‍ സ്റ്റാന്‍ഡിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സന്തോഷ് തിരുവോണം ബമ്പറിന്റെ 50 ടിക്കറ്റുകള്‍ വില്‍പനയ്‌ക്കെടുത്തത്.

ഒന്നാം സമ്മാനം തങ്ങളുടെ ടിക്കറ്റിനായതിന്റെ ആഹ്ലാദം ശക്തന്‍ സ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ക്കു ലഡു വിതരണം ചെയ്താണ് ലോട്ടറി ഏജന്‍സിക്കാര്‍ ആഘോഷിച്ചത്.

അതേസമയം, തിരുവോണം ബമ്പര്‍ രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ഗുരുവായൂരില്‍ ലോട്ടറി വില്പന നടത്തുന്ന തമിഴ്‌നാട് സ്വദേശിക്കു ലഭിച്ചു. തമിഴ്‌നാട് കൂടല്ലൂര്‍ കാട്ടുമന്നാര്‍ക്കുടി ശിവക്കം സ്വദേശി രാമലിംഗ(53)മാണ് ലക്ഷാധിപതിയായത്. എട്ടു രണ്ടാം സമ്മാനങ്ങളില്‍ ഒന്നാണ് ഗുരുവായൂരില്‍ അടിച്ചത്. ടി.ഇ.805900 എന്ന ടിക്കറ്റിനാണ് സമ്മാനം. വില്പനയ്ക്കായി വാങ്ങിയ ഓണം ബമ്പര്‍ ടിക്കറ്റില്‍ ബാക്കിവന്ന ഏക ടിക്കറ്റിനായിരുന്നു സമ്മാനം.

യുസഫലിക്ക് പുതിയ വിമാനം; ചെലവഴിച്ചത് 360 കോടി രൂപ

മാനത്തിന് വിലപറയുന്നവന് മുന്നില്‍ തോല്‍ക്കില്ല; ഫേസ്ബുക്കില്‍ യുതിയുടെ ആത്മഹത്യാ ഭീഷണി

English summary
Thiruvonam Onam Bumper Lottery Result 2016 Declared
topbanner

More News from this section

Subscribe by Email