Saturday February 23rd, 2019 - 2:36:pm
topbanner

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും

Aswani
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അഡ്വാന്‍സ്ഡ് വൈറോളജി തിരുവനന്തപുരത്ത് 2019 ജനുവരി അവസാനം ഉദ്ഘാടനം ചെയ്യാവുന്ന രീതിയില്‍ നിര്‍മാണം പുരോഗമിക്കുന്നു. നിര്‍മാണപുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. തോന്നയ്ക്കലില്‍ കെ.എസ്.ഐ.ഡി.സിയുടെ ബയോ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലേക്കുളള പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടത്തിന്റെ നിര്‍മ്മാണം 2019 ജനുവരിയിലും പ്രധാന കെട്ടിടത്തിന്റെ (78,000 ചതുരശ്ര അടി) നിര്‍മ്മാണം ജൂലൈയിലും പൂര്‍ത്തിയാകും. തുടക്കത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടു ഡിവിഷനുകളുണ്ടാകും. അന്താരാഷ്ട്രതലത്തില്‍ പ്രഗത്ഭനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകാരോഗ്യസംഘടന നിര്‍ദേശിച്ച എല്ലാ ജൈവ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

ചീഫ് സെക്രട്ടറി ടോം ജോസ്, ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, കെ.എസ്.ഐ.ഡി.സി എം.ഡി. ഡോ.ബീന, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, ബയോടെക്‌നോളജി കമ്മീഷന്‍ അഡൈ്വസര്‍ ജി.എം. നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Viral News

English summary
the Virology Institute will be inaugurated in January
topbanner

More News from this section

Subscribe by Email