Monday November 19th, 2018 - 9:17:pm
topbanner

ടി പി കേസിലെ ഉന്നത ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന രമയുടെ ആവശ്യം ഒന്നുകൂടി സാധൂകരിക്കപ്പെട്ടിരിക്കുന്നു: വി.എം സുധീരൻ

Aswani
ടി പി കേസിലെ ഉന്നത ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന രമയുടെ ആവശ്യം ഒന്നുകൂടി സാധൂകരിക്കപ്പെട്ടിരിക്കുന്നു: വി.എം സുധീരൻ

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾ അനുഭവിച്ചുവരുന്ന രാജകീയ സൗകര്യങ്ങളും പരിധിവിട്ട ആനുകൂല്യങ്ങളും ആഭ്യന്തരവകുപ്പിലും സി.പി.എം ഉന്നത നേതൃത്വത്തിലും അവർക്കുള്ള അമിത സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതെന്ന് വി എം സുധീരൻ.

പാർട്ടി ഉന്നത നേതൃത്വവും ശിക്ഷിക്കപ്പെട്ട പ്രതികളും തമ്മിലുള്ള അനിഷേധ്യവും ദൃഢവുമായ അവിശുദ്ധബന്ധം ശിക്ഷിക്കപ്പെട്ടവർക്ക് നൽകിയ അത്യുദാരമായ ആനുകൂല്യങ്ങളിലൂടെ ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെടുന്ന രീതിയിൽ പുറത്തുവന്നിരിക്കുകയാണ്.

ടി.പി കേസിൽ ഉന്നതർ ഉൾപ്പെട്ട ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന ടി.പിയുടെ സഹധർമ്മിണി രമയുടെ ആവശ്യം ഇതോടെ ഒന്നുകൂടി സാധൂകരിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Rama's demand for a CBI investigation into TP case has been further validated: v m sudheeran
topbanner

More News from this section

Subscribe by Email