Saturday November 17th, 2018 - 10:12:am
topbanner

നിയമത്തെ വെല്ലുവിളിക്കുന്നവർ ഇഷ്ടക്കാരാണെങ്കിൽ സർക്കാർ അവരോടൊപ്പമാണ്: വി എം സുധീരൻ

Aswani
നിയമത്തെ വെല്ലുവിളിക്കുന്നവർ ഇഷ്ടക്കാരാണെങ്കിൽ സർക്കാർ അവരോടൊപ്പമാണ്: വി എം സുധീരൻ

തിരുവനന്തപുരം:  മുൻ മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെയെല്ലാം സ്ഥലംമാറ്റിയത് സർക്കാരിൻറെ അഴിമതി വിരുദ്ധതയുടെ പൊള്ളത്തരമാണ് ആവർത്തിച്ചു വ്യക്തമാക്കുന്നതെന്ന് വി എം സുധീരൻ ആരോപിച്ചു.

ജില്ലാ കളക്ടർ ടി.വി. അനുപമ, ലാൻഡ് റിഫോംസ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥ് എന്നിവരെ മാറ്റിയതിന് പിന്നാലെ ഇപ്പോൾ ലോ ഓഫീസർ ശ്രീനിവാസനെയും സ്ഥലം മാറ്റിയിരിക്കുന്നു.

നിയമത്തെ വെല്ലുവിളിക്കുന്നവർ ഇഷ്ടക്കാരാണെങ്കിൽ സർക്കാർ അവരോടൊപ്പമാണ്. അതോടൊപ്പം തന്നെ സത്യസന്ധമായി നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ വെച്ചു വാഴിക്കുകയുമില്ല എന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ ഇടതുമുന്നണി സർക്കാർ നൽകുന്നത്. നേരെ ചൊവ്വേ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ അതിനനുവദിക്കാത്ത ഇത്തരമൊരു അവസ്ഥ ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകർക്കാനാണ് ഇടവരുത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more topics: v m sudheeran, against, government,
English summary
the people who are challenging the law the government stands with them if they are close with government
topbanner

More News from this section

Subscribe by Email