Thursday September 20th, 2018 - 6:18:pm
topbanner
Breaking News

തിരുവനന്തപുരത്ത് സൂപ്പര്‍ സ്റ്റാര്‍ പിന്മാറിയത് കോടികള്‍ വാങ്ങിയിട്ടോ?

NewsDesk
തിരുവനന്തപുരത്ത് സൂപ്പര്‍ സ്റ്റാര്‍ പിന്മാറിയത് കോടികള്‍ വാങ്ങിയിട്ടോ?

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരു സീറ്റില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്ന സൂപ്പര്‍സ്റ്റാര്‍ മത്സര രംഗത്തുനിന്നും പിന്മാറിയത് കോടികള്‍ കൈപ്പറ്റിയാണെന്ന് ആരോപണം.

കോടികള്‍ മുടക്കിയത് ഒരു മന്ത്രിയാണെന്നും ഒരു പ്രമുഖ നിര്‍മാതാവാണ് ഈ ഇടപാടിനു ചുക്കാന്‍ പിടിച്ചതെന്നും പറയപ്പെടുന്നു. ഇതിനായി പത്തു കോടിയുടെ ഇടപാടുണ്ടായിരുന്നെന്നും ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

തന്റെ വിജയം ഉറപ്പിക്കാനായാണ് പണം കൈമാറിയതെന്നാണ് സൂചന. തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്തെ പലയിടങ്ങളിലും ഇത്തവണ പേമന്റ് സീറ്റ് വിവാദം കൊഴുക്കുന്നുണ്ട്.

പണംവാങ്ങി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും ഈ സ്ഥാനാര്‍ഥികളെ തോല്‍ക്കുന്ന സീറ്റുകളില്‍ നിര്‍ത്തുകയും ചെയ്യും. ലഭിക്കുന്ന പണം ഉപയോഗിച്ച് മറ്റിടങ്ങളില്‍ സ്ഥാനാര്‍ഥികളെ ജയിപ്പിച്ചെടുക്കാമെന്നാണ് മുന്നണികളുടെ കണക്കു കൂട്ടല്‍.

വിവാഹ പന്തലില്‍ വെച്ച് കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് മനംമാറ്റം

മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

English summary
thiruvananthapuram payment seat controversy
topbanner

More News from this section

Subscribe by Email