Wednesday September 19th, 2018 - 8:29:pm
topbanner
Breaking News

മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

NewsDesk
മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവല്ലം നെടുമം കിഴക്കേത്തട്ട് പുത്തന്‍ വീട്ടില്‍ അജേഷ് (21) ആണ് അറസ്റ്റിലായത്.

പെരുമ്പഴുതൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അജേഷിനെയും പെണ്‍കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മാര്‍ച്ച് 28ന് ആണ് പെണ്‍കുട്ടിയെ കാണാതായത്. മൊബൈല്‍ ഫോണില്‍ നിന്നും പല നമ്പരുകളിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാണ് അജേഷ് പെണ്‍കുട്ടികളെ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.

ഇത്തരത്തില്‍ ഇയാള്‍ പരിചയപ്പെട്ട പെരുമ്പഴുതൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച പ്രതി വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു പോകുകയും ശാരീരികമായി പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ തമിഴ്‌നാട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അങ്ങോട്ടേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാനിരിക്കെയാണ് അജേഷും പെണ്‍കുട്ടിയും പെരുമ്പഴുതൂരില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. അജേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഹോസ്റ്റല്‍ വാര്‍ഡന്‍ ഇരുട്ട് മുറിയില്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചു

കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി?

 മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; സരിതയുടെ വിവാദ കത്ത് പുറത്ത്

English summary
thiruvananthapuram: Missed Call Affairs, Man arrested
topbanner

More News from this section

Subscribe by Email