Wednesday September 19th, 2018 - 3:48:am
topbanner
Breaking News

ഭീഷണികള്‍ക്കെതിരെ വേണ്ടത് ചങ്കൂറ്റത്തോടെയുള്ള പ്രതികരണം: മന്ത്രി എ കെ ബാലന്‍

Aswani
ഭീഷണികള്‍ക്കെതിരെ വേണ്ടത് ചങ്കൂറ്റത്തോടെയുള്ള പ്രതികരണം: മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും ഭീഷണികൊണ്ട് വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കണമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. സാംസ്‌കാരിക മേഖലയില്‍ അത്തരത്തിലുള്ള പ്രതിരോധങ്ങള്‍ ഉയര്‍ന്നാലെ ഭീഷണികള്‍ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധായകനായ കമല്‍, എഴുത്തുകാരായ എം.ടി, എം.എം ബഷീര്‍, പ്രഭാവര്‍മ്മ തുടങ്ങിയവര്‍ക്കെതിരെ ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. വിമര്‍ശകര്‍ക്ക് ഉചിതമായ മറുപടിയാണ് പ്രഭാവര്‍മ്മ നല്‍കിയത്. അതുപോലെ ചങ്കൂറ്റത്തോടെ പ്രതികരിക്കാന്‍ മീശ എന്ന നോവലിന്റെ രചയിതാവ് എസ്. ഹരീഷും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ നടക്കുന്ന രാജ്യാന്തരമേളകളില്‍ നാടിന്റെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയണം. രാമുകാര്യാട്ടിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇത്തവണത്തെ മേളയില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന ചലച്ചിത്രപ്രേമികളുടെ അഭിപ്രായത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക സംവാദത്തിനുള്ള ഇടമായി ചലച്ചിത്രമേളകള്‍ മാറണമെന്നും അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ് അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതുവഴി മാത്രമേ സാംസ്‌കാരിക മറവിരോഗം ബാധിച്ചവരെ ചികിത്സിക്കാന്‍ സാധിക്കൂവെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മേളയില്‍ യുവജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാണെന്നും അത് കേരളത്തിന്റെ സാംസ്‌കാരിക ഔന്നത്യത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
The daring response to the threats:minister a k balan
topbanner

More News from this section

Subscribe by Email