Saturday March 23rd, 2019 - 12:14:am
topbanner
topbanner

ഇത് രേണുകയുടെ ദുരിത കഥ...അച്ഛന്റെയും.....ആഘോഷങ്ങള്‍ക്കിടയില്‍ ഇവരെ മറന്നുപോകരുതേ

bincy
ഇത് രേണുകയുടെ ദുരിത കഥ...അച്ഛന്റെയും.....ആഘോഷങ്ങള്‍ക്കിടയില്‍ ഇവരെ മറന്നുപോകരുതേ

ഇടുപ്പെല്ല് പൊട്ടി കിടപ്പിലായ പിതാവ്. ആകെയുളള ഒരു സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് മരിച്ചു. അച്ഛനെ ശുശ്രൂഷിക്കുന്നതിന് ശ്രീചിത്തിരയില്‍ ദിവസ വേതനത്തില്‍ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിക്കേണ്ടി വന്നു. 52 വയസ്സായി രോഗവും അലട്ടുന്നു. വയറ്റില്‍ മുഴ വളര്‍ന്ന് വയര്‍ വലുതായിക്കൊണ്ടിരിക്കുന്നു. 

ഇത് തിരുവനന്തപുരം മണക്കാട് കല്ലടി മുഖത്തെ രേണുകയുടെ കഥ..... അല്ല... ദുരിത ജീവിതത്തിന്റെ നേര്‍കാഴ്ച്ച.

അച്ഛന് നല്ല ചികിത്സ നല്‍കണമെന്നും തന്റെ അസുഖത്തിന് ചികിത്സിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷെ എല്ലാം ചെയ്യണമെങ്കില്‍ നല്ലൊരു ജോലിവേണം മുട്ടാത്ത വാതിലുകളില്ല കാണാത്ത നേതാക്കളില്ല. ശരീരത്തോടൊപ്പം മനസും തളര്‍ന്ന രേണുകയെന്ന സഹോദരിയെ സഹായിക്കാന്‍ മനസുളളവര്‍ അവരുടെ കദനകഥ ക്ഷമെേയാ വായിക്കണമെന്നപേക്ഷിക്കുന്നു.. വലിച്ചു നീട്ടലുകളില്ല, ആറ്റിക്കുറുക്കലുമില്ല ഒരു അപേക്ഷ മാത്രം സഹായിക്കൂ ഈ സഹോദരിയെ. ജീവിതം വഴിമുട്ടി ആത്മഹത്യ മാത്രമാണ് ഇതില്‍ നിന്നെല്ലാം രക്ഷനേടാനുളള പോംവഴിയെന്നു ചിന്തിക്കുന്ന സമയത്തും നേരിയ പ്രതീക്ഷയുമായി രേണുക കേരളാ ഓണ്‍ലൈന്‍ ന്യൂസിന് എഴുതിയ കത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.

ബഹുമാനപ്പെട്ട സര്‍,

എനിക്ക് 86 വയസുള്ള അച്ഛന്‍ മാത്രമേ ഉള്ളൂ. അമ്മ മരിച്ചു. ഒരു സഹോദരി ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് മരിച്ചു. ഞാന്‍ അവിവാഹിതയാണ് 52 വയസ്സായി. അച്ഛന്‍ വീണ് ഇടുപ്പെല്ല് പൊട്ടി കിടപ്പിലാണ്. ഓപ്പറേഷന്‍ ചെയ്തു. പക്ഷേ എന്തോ തെറ്റ് പറ്റി. 01-01--2015ലാണ് വീണത്. ഞാനാണ് അച്ഛനെ ശുശ്രൂഷിക്കുന്നത്.
എനിക്ക് ശ്രീചിത്തിരയില്‍ ജോലി ഉണ്ടായിരുന്നു. അച്ഛന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ ജോലി നഷ്ടപ്പെട്ടു.

എനിക്കാണെങ്കില്‍ വയറ്റില്‍ മുഴ വളര്‍ന്ന് വയര്‍ വലുതായിക്കൊണ്ടിരിക്കുന്നു. ഇപ്പോഴാണെങ്കില്‍ തലയിലെ മുടി അത്രയും നഷ്ടപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ ക്ലീനിംഗിന് ഇന്റര്‍വ്യൂവിന് പോയിട്ട് എനിക്ക് കിട്ടിയില്ല. അതുപോലെ തന്നെ സെക്രട്ടറിയേറ്റ്, നിയമസഭ, ഡ്രഗസ്സ്, ലൈബ്രറി, കൊല്ലം ആശുപത്രി, ഹോമിയോ കോളേജ് ഒരിടത്തും പോലും എനിക്ക് ജോലി കിട്ടിയില്ല. ഇനി എനിക്ക് എംപ്ലോയ്മെന്റില്‍ നിന്ന് ജോലി കിട്ടുകയില്ല. ഒരു ഭാഗ്യംകെട്ടവളാണ് ഞാന്‍. സഹായിക്കാന്‍ ആരുമില്ല. അച്ഛനും എനിക്കും സുമില്ലാത്തതുകൊണ്ട് ആരും സഹായിക്കാന്‍ വരുന്നില്ല.

ഞാന്‍ കൂടുതല്‍ ക്ഷീണിതയായിക്കൊണ്ടിരിക്കുന്നു. അച്ഛനെ ശുശ്രൂഷിച്ചും അച്ഛന്റെ കാര്യങ്ങള്‍ നോക്കിയും തീരെ വയ്യാത്തമട്ടാണ്. എന്റെ കാര്യങ്ങള്‍ മാറ്റിവെച്ചാണ് അച്ഛനെ നോക്കുന്നത്. അച്ഛന്‍ എഴുന്നേറ്റ് നടന്നാല്‍ ഞാന്‍ രക്ഷപ്പെടുമായിരുന്നു. വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു തന്ന ഫ്ളാറ്റിലാണ് താമസിക്കുന്നത്. 370002 രൂപ അടച്ചാണ് ഫ്ളാറ്റ് തന്നത്. ആറ്റുകാല്‍ അമ്പലത്തില്‍ നിന്നും 5000 രൂപ തന്നു. ഒരു നിവൃത്തിയും ഇല്ല. ഞാന്‍ മരിച്ചുപോയാല്‍ എന്റെ അച്ഛനെ നോക്കാന്‍ ആളില്ല.

അതുകൊണ്ട് അച്ഛനെ കൊന്ന് ഞാനും ജീവിതമവസാനിപ്പിച്ചാലോ എന്നാണ് എന്റെ ഇപ്പോഴത്തെ ചിന്ത. ആരും ഇല്ലാത്തവരെ ഈശ്വരന്‍ കടാക്ഷിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ എന്നെ ഈശ്വരന്‍ പോലും കൈവിട്ടു. ഇവിടെ ഒരാള്‍പോലും ഞങ്ങളെ സഹായിക്കാന്‍ വരുന്നില്ല. ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. സര്‍, ഞങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിക്കണം. നല്ലവരായ ജനങ്ങള്‍ ഞങ്ങളെ രക്ഷിക്കും എന്ന വിശ്വാസത്തോടെ

രേണുക.

ജീവിതം ആഘോഷമാക്കുന്നവരാണ് നമ്മിലേറെയും... അതിനു സാഹചര്യമൊരുക്കിതന്ന ദൈവത്തിന് നന്ദി പറയുന്നതിനോടൊപ്പം സഹജീവികളെ സഹായിക്കാനും താല്‍പ്പര്യമുളളവര്‍ ഏറെയുണ്ട് നമുക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പുനരധിവാസപ്രവര്‍ത്തനത്തിലും ലോകത്തിനു തന്നെ മാതൃകയായവരാണു നമ്മള്‍.. നമുക്ക് ഈ സഹോദരിയെ കൂടി ഒപ്പം കൂട്ടാം...... നിങ്ങള്‍ സഹകരിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ രേണുകയുടെ വിലാസവും ഫോണ്‍നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചുവടെ കൊടുക്കുന്നു.

 എൽ. രേണുക കുഞ്ഞുകൃഷ്ണപിള്ള
ഭദ്രാലയം
ബ്ലോക്ക് no : 31
tc . 67 /17209 (301 )
കല്ലടിമുഖം ഫ്ലാറ്റ്
മണക്കാട് . p o
തിരുവനന്തപുരം  

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുമായി ബന്ധപെടുക : 9746090969

ബാങ്ക് വിവരങ്ങൾ

RENUKA. L
CENTRAL BANK MANACAUD

ACCOUNT NO: 34O44O7392

IFSC CODE NO 284968

 

 

English summary
This is the story of Renuka sad story father and Do not forget them during celebrations
topbanner

More News from this section

Subscribe by Email