Monday December 17th, 2018 - 8:10:pm
topbanner

ബിടെക് വിദ്യാര്‍ഥിനിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

NewsDesk
ബിടെക് വിദ്യാര്‍ഥിനിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം: സഹപാഠിയായ വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍. വെള്ളനാട് ചാങ്ങ കാവ്യക്കോട് ആനന്ദ് ഭവനില്‍ ആനന്ദ് ബാബു ആണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്.

വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐപി വിലാസം കണ്ടെത്തിയതാണ് പ്രതിയിലേക്ക് നയിച്ചത്. വെള്ളനാട്ട് നിന്ന് എസ്.ഐ. എന്‍.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.

പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ആനന്ദ് നഗ്നചിത്രങ്ങളും വിഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനെതിരെ പ്രിന്‍സിപ്പലിനു വിദ്യാര്‍ഥിനി പരാതി നല്‍കിയതിലുള്ള വിരോധം മൂലം പ്രതി സഹപാഠിയെ ലാബ് റൂമില്‍ വച്ച് ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രം ബലമായി ഊരിമാറ്റി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

വിദ്യാര്‍ഥിയെ പിന്നീട് കോളജില്‍നിന്നു പുറത്താക്കിയെങ്കിലും ചിത്രങ്ങള്‍ വ്യാജ ഫേസ്ബുക്ക് ഐഡി നിര്‍മിച്ച് എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്.

English summary
thiruvananthapuram Engineering college student arrested for circulates nude pics of classmate
topbanner

More News from this section

Subscribe by Email