Saturday September 22nd, 2018 - 1:16:pm
topbanner

തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ നാലു ശാഖകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന‌് കേരള ബാങ്കിന്റെ രൂപീകരണവുമായി ബന്ധമില്ല: ശാഖകൾ പൂട്ടുന്നുവെന്ന പ്രചാരണം അസത്യം; ജീവനക്കാർ ആശങ്കപ്പെടേണ്ടതില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

fasila
തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ നാലു ശാഖകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന‌് കേരള ബാങ്കിന്റെ രൂപീകരണവുമായി ബന്ധമില്ല: ശാഖകൾ പൂട്ടുന്നുവെന്ന പ്രചാരണം അസത്യം; ജീവനക്കാർ ആശങ്കപ്പെടേണ്ടതില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരള ബാങ്ക‌് രൂപീകരണവുമായി ബന്ധപ്പെട്ട‌് ഒരു ബാങ്ക‌് ശാഖയും പൂട്ടില്ലെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ബാങ്ക‌് രൂപീകരണവുമായി ബന്ധപ്പെട്ട‌് ജില്ലാ സഹകരണ ബാങ്ക‌് ശാഖകൾ പൂട്ടുന്നുവെന്ന പ്രചാരണം അസത്യമാണ‌്.

തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ നാലു ശാഖകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന‌് കേരള ബാങ്കിന്റെ രൂപീകരണവുമായി ബന്ധമില്ല.

സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ നഷ്ടത്തിലൂള്ള ഏക ബാങ്കാണ് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക്. ബാങ്ക‌് ഭരണ സമിതിയുടെ തീരുമാനപ്രകാരമായാണ‌് ശാഖകൾ പൂട്ടാൻ തീരുമാനിച്ചത‌്.

ബോർഡ‌് തീരുമാനത്തിന‌് ജീവനകകാരുടെ പൂർണ പിന്തുണയുമുണ്ട‌്. യുഡിഎഫ‌് ഭരണ സമിതിയുടെ കാലത്തുനടന്ന അഴിമതിയും കെടുകാര്യസ്ഥതയുംമൂലമുണ്ടായ കനത്ത നഷ്ടം കുറയ‌്ക്കുന്നതിന്റെ ഭാഗമായി നഷ്ടം മാത്രം വരുത്തുന്ന ഏതാനും ശാഖകൾ ഒഴിവാക്കാനായിരുന്നു തീരുമാനം.

ചില കെട്ടിട ഉടമകളെ സഹായിക്കാനുള്ള നടപടികളുടെ ഭാഗമായാണ‌് ചില ശാഖകൾ തുറന്നതെന്ന ആക്ഷേപവും ഉയരുന്നു. ബാങ്കിനെ നഷ്ടത്തിൽനിന്ന‌് കരക്കയറ്റാൻ സർക്കാർ എല്ലാ സഹായവും ചെയ്യുന്നുണ്ട‌്.

ശാഖ പൂട്ടലുമായി ബന്ധപ്പെട്ട‌് ജീവനക്കാർക്ക‌് ഒരു ആശങ്കയും വേണ്ടെന്നാണ‌് ബാങ്ക‌് അധികൃതർ അറിയിച്ചിട്ടുള്ളതെന്ന‌് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

English summary
thiruvananthapuram district co-operative bank's Four branches Not close: Minister Kadakampally Surendran
topbanner

More News from this section

Subscribe by Email