Monday September 24th, 2018 - 11:38:am
topbanner

ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിതല സമിതി

Aswani
ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിതല സമിതി

തിരുവനന്തപുരം: പുതിയ ടൂറിസം നയം പ്രകാരം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി മന്ത്രി തല സമിതി രൂപീകരിച്ചു.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈസ് ചെയര്‍മാനായ സമിതിയില്‍ റവന്യൂ, പൊതുമരാമത്ത്, വൈദ്യുതി, തദ്ദേശ സ്വയംഭരണം, വനം, ജലസേചനം വകുപ്പുകളുടെ മന്ത്രിമാരും, വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളാണ്. സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ മന്ത്രി തല സമിതിയുടെ രൂപീകരണം വഴിതെളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്രഖ്യാപിച്ച ടൂറിസം നയത്തിലെ കര്‍മ്മപരിപാടികള്‍ ഓരോന്നായി നടപ്പാക്കുന്നതിന്റെ ഭാഗമാണ് മന്ത്രി തല സമിതി രൂപീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ ടൂറിസം വികസനത്തിന് വിഘാതമാകുന്ന അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാനും, മെച്ചപ്പെട്ട റോഡുകള്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കാനും സാധിക്കും.

English summary
A committee to coordinate tourism development activities
topbanner

More News from this section

Subscribe by Email