Monday February 18th, 2019 - 10:16:pm
topbanner

സ്ഥാനാര്‍ഥിയുടെ ദയനീയാവസ്ഥ; ചാനല്‍ ചര്‍ച്ചയില്‍ ഉത്തരംമുട്ടി ശ്രീശാന്ത്[വീഡിയോ]

NewsDesk
സ്ഥാനാര്‍ഥിയുടെ ദയനീയാവസ്ഥ; ചാനല്‍ ചര്‍ച്ചയില്‍ ഉത്തരംമുട്ടി ശ്രീശാന്ത്[വീഡിയോ]

തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്ന ശ്രീശാന്തിന് ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ചോ, വികസന കാര്യങ്ങളെ കുറിച്ചോ, രാഷ്ട്രീയത്തെ കുറിച്ചോ ഒന്നുമറിയില്ലെന്ന് ബോധ്യപ്പെടുത്തി എന്‍ഡിടിവിയിലെ ചര്‍ച്ച.

തിരുവനന്തപുരത്ത് പ്രമുഖനായ കോണ്‍ഗ്രസ് മന്ത്രിക്കെതിരെ ജയിക്കാനാകും എന്ന് ശുഭപ്രതീക്ഷ പുലര്‍ത്തിയ ശ്രീശാന്തിന് പക്ഷേ, അവതാരകന്റെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ കുഴങ്ങി.

എതിര്‍സ്ഥാനാര്‍ഥിയായ മന്ത്രി ശിവകുമാര്‍ പലകാര്യങ്ങളിലും പരാജയമായിരുന്നെന്ന് ശ്രീശാന്ത് പറഞ്ഞു. അങ്ങിനെയെങ്കില്‍ ഏതെങ്കിലും മൂന്നു കാര്യത്തെക്കുറിച്ചു പറയൂ എന്നായി അവതാരകന്‍.

മൂന്നെണ്ണം പോയിട്ട് ഒരു കാര്യത്തെക്കുറിച്ചുപോലും ഉത്തരം നല്‍കാന്‍ ശ്രീശാന്തിന് കഴിഞ്ഞില്ല. താന്‍ രാഷ്ട്രീയത്തില്‍ പുതുമുഖമാണെന്നും ഭാവിയില്‍ കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞേക്കുമെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. രാഷ്ട്രീയത്തെ കുറിച്ച് കൂടുതല്‍ പഠിക്കൂ എന്നായിരുന്നു അവതാരകന്റെ ഉപദേശം.

കേരളം പോലെ അതീവ രാഷ്ട്രീയ പ്രബുദ്ധത പുലര്‍ത്തുന്ന ഒരു സംസ്ഥാനത്ത് ബിജെപിയുടെ ശക്തി കേന്ദ്രത്തിലെ സ്ഥാനാര്‍ഥിയുടെ ദയനീയാവസ്ഥ ദേശീയതലത്തില്‍ തുറന്നു കാണിക്കുന്നതായി ചര്‍ച്ച.

ശ്രീശാന്തിനെ ശിവകുമാറിനെതിരെ സ്ഥാനാര്‍ഥിയാക്കിയത് വോട്ടു കച്ചവടത്തിനാണെന്ന് ഇടതുപക്ഷം ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് ബിജെപി വോട്ട് ശിവകുമാറിന് നല്‍കുമ്പോള്‍ നേമത്ത് ഒ. രാജഗോപാലിനെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് വോട്ടുമറിക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് ആരോപണം.

അങ്കമാലി; എ സി ഉപയോഗിച്ച ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

സുസ്മിത സെന്നുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു :വിക്രം ഭട്ട്

                      

 

Viral News

English summary
thiruvananthapuram candidate sreesanth in ndtv
topbanner

More News from this section

Subscribe by Email