Tuesday November 20th, 2018 - 8:02:pm
topbanner

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കി

NewsDesk
കനത്ത മഴയെ തുടര്‍ന്ന്  തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. ജനശതാബ്ദി എക്‌സ‌്‌പ്രസും റദ്ദാക്കിയവയില്‍ പെടുന്നു. പരുശുറാം എക്‌സ്‌പ്രസ് പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കും. കോട്ടയം വഴിയുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

എറണാകുളത്ത് നിന്ന് പാലക്കാട് വഴിയുള്ള ട്രെയിന്‍ സര്‍വീസും നിറുത്തിവച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ എല്ലാം തിരുനെല്‍വേലി മധുര വഴിയായിരിക്കും സര്‍വീസ് നടത്തുക.

പ​ല സ്ഥ​ല​ങ്ങ​ളി​ലും റെ​യി​ല്‍ പാ​ള​ങ്ങ​ളി​ല്‍ വെ​ള്ള​വും മ​റ്റു​ത​ട​സ​ങ്ങ​ളും കാ​ര​ണം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് എ​പ്പോ​ള്‍ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ​യും കൃ​ത്യ​മാ​യ അ​റി​യി​പ്പു​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല.

 

English summary
thiruvananthapuram Trains canceled due to heavy rains
topbanner

More News from this section

Subscribe by Email